SignIn
Kerala Kaumudi Online
Monday, 17 August 2026 4.43 PM IST

27.97 കിലോമീറ്റർ മൈലേജ്, 'എയ്റോ ബ്ലാക്ക് എഡിഷൻ' ഇന്ത്യയിൽ: ഞെട്ടിക്കാൻ ടൊയോട്ട

toyota-
അർബൻ ക്രൂസർ ഹൈറൈഡ‌ർ

ബംഗളൂരു: ടൊയോട്ട കിർലോസ്കർ മോട്ടോർ അർബൻ ക്രൂസർ ഹൈറൈഡറിന്റെ പുതിയ 'എയ്റോ ബ്ലാക്ക് എഡിഷൻ' ഇന്ത്യയിൽ അവതരിപ്പിച്ചു. ബോൾഡും സ്‌പോർട്ടിയും പ്രീമിയവുമായ ബ്ലാക്ക്-തീം ഡിസൈനാണ് പുതിയ എഡിഷന്റെ പ്രധാന പ്രത്യേകത. സ്റ്റൈലിനും വ്യത്യസ്തമായ റോഡ് പ്രസൻസിനും പ്രാധാന്യം നൽകുന്ന എസ്‌.യു.വി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ലിമിറ്റഡ് എഡിഷൻ. നിയോ ഡ്രൈവ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനുകളോടൊപ്പം എയ്റോ ബ്ലാക്ക് എഡിഷൻ സ്റ്റൈലിംഗ് പാക്കേജ് ലഭ്യമാകും. 31,999 രൂപയാണ് പാക്കേജിന്റെ വില. പരിമിത കാലത്തേക്ക് സ്റ്റോക്ക് ലഭിക്കുന്നതുവരെ മാത്രമാണ് ഓഫർ.

ആകർഷണങ്ങൾ

ഫ്രണ്ട് ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് സ്പോയിലർ, ഹെഡ്‌ലാമ്പ് ഗാർണിഷ്, ടെയിൽഗേറ്റ് ഗാർണിഷ്, റിയർ സ്പോയിലർ എന്നിവ ഉൾപ്പെടെയുള്ള ബ്ലാക്ക് എക്സ്റ്റീരിയർ ഘടകങ്ങളും പ്രത്യേക എയ്റോ ബ്ലാക്ക് എഡിഷൻ ലിമിറ്റഡ് ബാഡ്ജും പുതിയ പതിപ്പിന്റെ ഭാഗമാണ്. ഉപഭോക്താക്കൾക്ക് അധിക ചെലവിൽ ഡീലർ തലത്തിലുള്ള ഓൾ ബ്ലാക്ക് പാക്കേജ് ഉപയോഗിച്ച് വാഹനത്തെ കൂടുതൽ വ്യക്തിഗതമാക്കാനും സാധിക്കും.

വിൽപ്പന കുതിക്കുന്നു

2022-ൽ പുറത്തിറങ്ങിയ അർബൻ ക്രൂസർ ഹൈറൈഡർ ഇതിനകം രണ്ടുലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ടു. സെൽഫ്-ചാർജിംഗ് സ്ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്, നിയോ ഡ്രൈവ് എന്നീ രണ്ട് പവർട്രെയിൻ ഓപ്ഷനുകളിലാണ് ഹൈറൈഡർ ലഭിക്കുന്നത്. സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.

നിയോ ഡ്രൈവ് പതിപ്പിൽ 1.5-ലിറ്റർ കെ-സീരീസ് എൻജിനോടൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും 2 ഡബ്ളിയു.ഡി, 4 ഡബ്ളിയു.ഡി കോൺഫിഗറേഷനുകളും ലഭ്യമാണ്. മൂന്നുവർഷം, അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്റി, അഞ്ചുവർഷം, അല്ലെങ്കിൽ 2.20 ലക്ഷം കിലോമീറ്റർ വരെ നീട്ടാവുന്ന വാറന്റി, കൂടാതെ എട്ടുവർഷം, അല്ലെങ്കിൽ 1.60 കിലോമീറ്റർ ഹൈബ്രിഡ് വാറന്റി എന്നിവയും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

വില

15.19 ലക്ഷം രൂപ മുതൽ

English Summary

Toyota Kirloskar Motor has launched the new 'Aero Black Edition' of its Urban Cruiser Hyryder in India. This limited-edition SUV features a bold, sporty, and premium black-themed design, targeting style-conscious customers. Available with both Neo Drive and Strong Hybrid powertrains, the styling package costs ₹31,999. The Urban Cruiser Hyryder has already sold over two lakh units since its 2022 release.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOYOTA AERO BLACK EDITION, TOYOTA INDIA, KMPL MILEAGE, TOYOTA NEW CAR, AERO BLACK EDITION INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY