SignIn
Kerala Kaumudi Online
Sunday, 27 September 2026 2.52 PM IST

മിക്കവരുടെയും ഉറക്കം കെടുത്തുന്ന ഈ സൗന്ദര്യ പ്രശ്നം അകറ്റാം, ചൂടുവെള്ളത്തിനൊപ്പം ഈ രണ്ട് സാധനങ്ങൾ മാത്രം മതി, വെരി സിംപിൾ; ബ്യൂട്ടി സീക്രട്ട് പങ്കുവച്ച് നടി ശിൽപ ബാല

shilpa-bala

താരങ്ങളുടെ ബ്യൂട്ടി സീക്രട്ടുകൾ അറിയാനും അത് പരീക്ഷിക്കാനും ഇഷ്ടമുള്ള നിരവധി പേരുണ്ട്. ഇപ്പോഴിതാ മുഖക്കുരുവിനെ അകറ്റാനായി താൻ വീട്ടിലുണ്ടാക്കുന്ന കിടിലൻ ഫെയ്സ് പാക്കിനെക്കുറിച്ച് ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ശിൽപ ബാല.

യൂട്യൂബ് ചാനലിലാണ് ഫെയ്സ്‌പാക്ക് ഉണ്ടാക്കുന്ന വീഡിയോ ശിൽപ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പരീക്ഷിക്കാൻ തുടങ്ങിയിട്ട് തനിക്ക് നല്ല വ്യത്യാസമുണ്ടെന്ന് നടി പറയുന്നു. 'ഏറ്റവും എളുപ്പത്തിൽ വീട്ടിലെ സാധനങ്ങൾ വച്ച് എങ്ങനെ മുഖക്കുരുവിനെ ചികിത്സിക്കാം? വലിയ പണിയേ ഇല്ല. വളരെ സിംപിൾ. മൂന്നേ മൂന്ന് സാധനങ്ങളേ അവശ്യമുള്ളൂ. ഗ്രീൻ ടീ, മിക്കവരുടെയും വീട്ടിലുണ്ടാകുമല്ലോ. ചൂട് വെള്ളവും, കറ്റാർവാഴ ജെല്ലും മാത്രം മതി.

കുറച്ച് വെള്ളം ചൂടാക്കുക. ഇതിലേക്ക് ഗ്രീൻ ടീ ഇടുക. എന്നിട്ട് അരിച്ചെടുക്കുക. തണുത്ത ശേഷം ഒരു സ്‌പൂൺ അലോവേര ജെൽ ഇട്ട് മിക്സ് ചെയ്യുക. ശേഷം മുഖത്ത് സ്‌പ്രേ ബോട്ടിലേക്ക് മാറ്റുക. എന്നിട്ട് മുഖത്ത് സ്‌പ്രേ ചെയ്യുക.'- നടി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKIN CARE, ALOE VERA GEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY