SignIn
Kerala Kaumudi Online
Friday, 04 September 2026 12.53 PM IST

അരിമ്പാറ വേരോടെ മാറ്റാൻ പണം കളയണ്ട: വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടികൈകൾ ഇതാ

arimpara
പ്രതീകാത്മക ചിത്രം

സാധാരണ മുപ്പതുകഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും മുഖത്തും കഴുത്തിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അരിമ്പാറയും പാലുണ്ണിയും. വേദനയില്ലെങ്കിൽപോലും ഇത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. അരിമ്പാറ സ്വയം നുള്ളികളയാനോ മുറിച്ച് മാറ്റാനോ ശ്രമിക്കരുത്. ഇത് അണുബാധയുണ്ടാകുന്നതിന് കാരണമാകും.

എന്നാൽ ഇനി ഇത്തരം പ്രശ്നമുണ്ടാകില്ല. വലിയ ചെലവുകളോ പാർശ്വഫലങ്ങളോ ഇല്ലാതെ തന്നെ അടുക്കളയിലെ ചില കൂട്ടുകൾ ഉപയോഗിച്ച് അരിമ്പാറയെ വേരോടെ മാറ്റാൻ സാധിക്കും. അത്തരത്തിൽ വീട്ടിൽ പരീക്ഷിക്കാവുന്ന പ്രധാന പ്രകൃതിദത്ത മാർഗങ്ങൾ നോക്കാം.

വെളുത്തുള്ളി പ്രയോഗം ഫലപ്രഥമോ?

ആന്റിവൈറൽ ഗുണങ്ങളുള്ള വെളുത്തുള്ളി അരിമ്പാറ മാറ്റാൻ ഏറ്റവും മികച്ചതാണ്. അതിനായി ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി ചതച്ച് അരിമ്പാറയ്ക്ക് മുകളിൽവയ്ക്കണം. ശേഷം ഇത് ബാൻഡേജ് ഉപയോഗിച്ച് ഒട്ടിക്കണം. ഇത് വൈറസിനെ നശിപ്പിക്കാൻ സഹായിക്കും.

ആപ്പിൽ സിഡാർ വിനിഗർ

ആപ്പിൽ ജ്യൂസ് പുളിപ്പിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്തമായ വിനാഗിരിയാണിത്. ഇത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതേ ആപ്പിൽ സിഡാർ വിനിഗ‌ർ ഉപയോഗിച്ച് അരിമ്പാറയും മാറ്റാനാകും. അതിനായി ഒരു ചെറിയ കഷ്ണം പഞ്ഞിയെടുത്ത് ആപ്പിൽ സിഡാർ വിനിഗറിൽ മുക്കി രാത്രി കിടക്കുന്നതിന് മുൻപ് അരിമ്പാറയുള്ള ഭാഗത്ത് ഒട്ടിച്ചുവയ്ക്കണം. ഇതിലെ അസിഡിറ്റി അരിമ്പാറ കൊഴിഞ്ഞുപോകാൻ സഹായിക്കും.

ചുണ്ണാമ്പും ബേക്കിംഗ് സോഡയും

ചെറിയ അളവിൽ ബേക്കിംഗ് സോഡയും ചുണ്ണാമ്പും സമാസമം ചേർത്ത് കുഴച്ച് അരിമ്പാറയുടെ മുകളിൽ പുരട്ടണം. ചർമ്മത്തിന്റെ മറ്റുഭാഗങ്ങളിലാകാതെ പ്രത്യേകം സൂക്ഷിക്കണം. ഇത് വിദഗ്ധനെ കണ്ട് മറ്റു ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ പരീക്ഷിക്കാവൂ.

English Summary

The passage claims that Arimpara can be removed at home using certain kitchen ingredients and natural remedies, without significant expense or side effects. It goes on to discuss some of the main natural methods that can be tried at home to remove warts from the root.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIMPARA REMOVAL, ARIMPARA HOME REMEDIES, SKINCARE TIPS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY