SignIn
Kerala Kaumudi Online
Thursday, 03 September 2026 3.41 PM IST

63ാം വയസിലും യൂട്യൂബിൽ സയൻസ് പഠിപ്പിക്കുന്ന അദ്ധ്യാപിക; തേടിയെത്തി ദേശീയ പുരസ്‌കാരം

-dr-renu-tripathi-
ഡോ.രേണു ത്രിപാഠി

63ാം വയസിലും വിശ്രമമില്ലാതെ അദ്ധ്യാപന ജീവിതം തുടരുന്ന ഡോ.രേണു ത്രിപാഠിക്ക് ദേശീയ അംഗീകാരം. ഗാസിയാബാദ് വിജയ് നഗറിലെ ഗവ.ഗേൾസ് ഇന്റർകോളേജിലെ സയൻസ് അദ്ധ്യാപികയാണ് രേണു. 2026ലെ ദേശീയ അദ്ധ്യാപക പുരസ്‌കാരത്തിനാണ് രേണു അർഹയായത്. സെപ്‌തംബർ അഞ്ച് അദ്ധ്യാപക ദിനത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് രാജ്യത്തുടനീളം നിന്ന് തിരഞ്ഞെടുക്കപ്പെട്ട 47 അദ്ധ്യാപകർക്കൊപ്പം രേണുവും പുരസ്‌കാരമേറ്റുവാങ്ങും.

രേണുവിനെ സംബന്ധിച്ചിടത്തോളം അദ്ധ്യാപനം ഒരിക്കലും ഒരു ക്ലാസ് മുറിയിലോ, ബ്ലാക്ക്ബോർഡിലോ, പാഠപുസ്തകത്തിലോ മാത്രമായി ഒതുങ്ങുന്നതല്ല. മോഡലുകൾ, പരീക്ഷണങ്ങൾ, ഫീൽഡ് സന്ദർശനങ്ങൾ എന്നിവ ഉപയോഗിച്ചാണ് അവർ കുട്ടികളെ പഠിപ്പിക്കുന്നത്. തന്റെ രണ്ട് യൂട്യൂബ് ചാനലുകളിലൂടെയും അവർ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നു.

1987ൽ ഉത്തർപ്രദേശ് സർക്കാരിൽ പ്രോജക്ട് ഓഫീസറായാണ് രേണു ജോലിക്ക് ചേർന്നത്. സ്കൂൾ വിട്ടുപോയവരെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് തിരികെ കൊണ്ടുവരുന്നതായിരുന്നു ദൗത്യം. മുറാദ്‌നഗറിലായിരുന്നു രേണുവിന് നിയമനം ലഭിച്ചത്. തുടർന്ന് 60 ഗ്രാമങ്ങളിൽ പ്രവർത്തിച്ചു. രേണുവിന്റെ ശ്രമങ്ങളുടെ ഫലമായി പ്രദേശത്തുടനീളമുള്ള കുട്ടികൾ സ്കൂളിലേക്ക് മടങ്ങിവരാൻ തുടങ്ങി. ഈ അനുഭവമാണ് അവരെ അദ്ധ്യാപന ജീവിതത്തിലെത്തിച്ചത്.

2006 മുതൽ ഗാസിയാബാദ് സർക്കാർ സ്‌കൂളിൽ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയാണ് രേണു. 12 പുസ്‌തകങ്ങളും ഇതിനോടകം രചിച്ചു. വിരമിക്കാനിരിക്കെയാണ് രേണുവിനെ തേടി ദേശീയ പുരസ്‌കാരമെത്തിയത്. ഇക്കൊല്ലം രേണു ജോലിയിൽ നിന്ന് വിരമിക്കുമെന്നാണ് വിവരം.

English Summary

Dr. Renu Tripathi, a 63-year-old science teacher at Ghaziabad's Govt. Girls Intercollege, has been awarded the National Teacher's Award. She will receive the honor from President Droupadi Murmu on September 5. Tripathi is recognized for her dedicated service and innovative teaching methods, continuing her impactful career even as she approaches retirement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTUBE, YOUTUBE TEACHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY