ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ പുതിയ ഔഡി ക്യു3-യുടെ ഇന്ത്യയിലെ ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് പ്രാരംഭ ബുക്കിംഗ് തുക. ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ‘മൈഔഡി കണക്ട്’ ആപ്ലിക്കേഷൻ, ഔഡി ഇന്ത്യ ഡീലർഷിപ്പുകൾ എന്നിവ വഴി ബുക്കിംഗ് നടത്താം.
“പുതിയ ഔഡി ക്യു3-യുടെ ബുക്കിംഗ് ആരംഭിക്കുന്നത് ഞങ്ങൾക്ക് ആവേശകരമായ നാഴികക്കല്ലാണ്. ശ്രദ്ധേയവും പുരോഗമനപരവുമായ ഡിസൈൻ, നൂതന സാങ്കേതികവിദ്യ, മികച്ച ഡ്രൈവിംഗ് പ്രകടനം, ദൈനംദിന ഉപയോഗത്തിലെ വൈവിധ്യം എന്നിവ പുതിയ ക്യു3 നൽകുന്നു. ഔഡിയുടെ സവിശേഷമായ സ്വഭാവം നിലനിർത്തിക്കൊണ്ട് കൂടുതൽ പ്രകടമായ ഡിസൈൻ, എളുപ്പത്തിലുള്ള സാങ്കേതികവിദ്യ, കണക്റ്റഡ് അനുഭവം എന്നിവയാണ് പുതിയ ക്യു3 വാഗ്ദാനം ചെയ്യുന്നത്.
വാഹനത്തിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ ബുക്കിംഗ് ആരംഭിക്കുന്നത് ഇന്ത്യയിലെ എസ്‌യുവി ശ്രേണി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്”- ഔഡി ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു.
പുതിയ ഔഡി ക്യു3 ആകർഷകമായ ഡിസൈൻ, ആത്മവിശ്വാസം നൽകുന്ന പ്രകടനം, ദൈനംദിന ഉപയോഗത്തിലെ സൗകര്യം എന്നിവ സംയോജിപ്പിക്കുന്നു. 2.0 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഔഡിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവിനൊപ്പം സെഗ്മെന്റിൽ ആദ്യമായെത്തുന്ന നിരവധി സവിശേഷതകളും പുതിയ ക്യു3യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
German luxury carmaker Audi India has opened bookings for the new Audi Q3 in India. The initial booking amount is Rs 1 lakh. Bookings can be made via Audi India’s official website, ‘MyAudi Connect’ app and Audi India dealerships. “The opening of bookings for the new Audi Q3 is an exciting milestone for us. The new Q3 offers a striking and progressive design, innovative technology,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |