SignIn
Kerala Kaumudi Online
Thursday, 17 September 2026 3.38 PM IST

വെണ്ണ കട്ടുതിന്ന ശേഷം വായ തുറന്നുകാട്ടി കുഞ്ഞിക്കണ്ണൻ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

kid
ഉണ്ണിക്കണ്ണനായി വേഷമിട്ട കുരുന്ന്

ഗോപികമാ‌ർക്കൊപ്പം കളിക്കുന്ന, വെണ്ണ കട്ടുതിന്നുന്ന ഉണ്ണിക്കണ്ണനെക്കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ ജീവിതത്തിൽ അങ്ങനെയുള്ള കണ്ണന്മാരെ കണ്ടുള്ള അനുഭവം വളരെ കുറവായിരിക്കും. ഇപ്പോഴിതാ, അത്തരത്തിലൊരു വീ‌ഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധപിടിച്ചെടുക്കുന്നത്. ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ണനായി വേഷമിട്ടിരിക്കുന്ന ഒരു കുസൃതിക്കുട്ടിയാണ് വീഡിയോയിലുള്ളത്.

അമ്പലപ്പറമ്പിൽ ഗോപികമാർക്കൊപ്പമിരുന്ന് കുസൃതികാണിക്കുകയാണ് കുഞ്ഞിക്കണ്ണൻ. എന്നാൽ, ഉണ്ണിക്കണ്ണനായി വേഷമിട്ടിരിക്കുന്നതൊരു പെൺകുട്ടിയാണെന്നുള്ളതാണ് സത്യം. കുട്ടിയുടെ കുസൃതികൾ കാണുമ്പോൾ സാക്ഷാൽ കണ്ണൻതന്നെയെന്ന് തോന്നുന്നതായാണ് സോഷ്യൽ മീഡിയ പറയുന്നത്. വെണ്ണ കട്ടുതിന്നുന്നതായി സ്വയം അഭിനയിക്കുന്ന കുട്ടി വെണ്ണയ്‌ക്ക് നല്ല രുചിയുണ്ടെന്ന് ആംഗ്യം കാണിക്കുന്നു. ശേഷം വീഡിയോ എടുക്കുന്നയാൾക്ക് അരികിലേക്ക് ഓടി വന്ന് വാ തുറന്നുകാണിക്കുന്നു. പിന്നെയും പഴയ സ്ഥലത്തേയ്‌ക്ക് ഓടിപ്പോയി ഗോപികമാരുടെ വേഷമിട്ടിരിക്കുന്ന കുട്ടികളോട് വർത്തമാനം പറയുന്നു, ചിരിക്കുന്നു.

'സാക്ഷാൽ കണ്ണനെ നേരിട്ട് കണ്ടപോലെ' എന്നാണ് കമന്റ് ബോക്‌സിൽ പലരും കുറിക്കുന്നത്. ഗുരുവായൂരിൽനിന്ന് ഇറങ്ങി ഓടിയതാണോയെന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. 'അച്ചോടാ കണ്ണാ, വെണ്ണയാണോ മണ്ണാണോ തിന്നത്. എന്തായാലും വാ തുറന്നു കാണിച്ചു. ഈരേഴു പതിനാലു ലോകവും കണ്ടു'- എന്നാണ് മറ്റൊരാൾ കുറിച്ചത്. തങ്ങളുടെ വീട്ടിലുള്ള ചിത്രത്തിലെ ശ്രീകൃഷ്‌ണന്റെ മുഖവുമായി കുഞ്ഞിന് നല്ല സാമ്യമുണ്ടെന്നും ഒരാൾ പറയുന്നുണ്ട്.

A post shared by Akshay Shankar (@akshay_shankar)


English Summary

A viral video of a young girl dressed as little Krishna during Sri Krishna Jayanthi celebrations is stealing hearts online.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FUNNY KID, BRILLIANT KID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY