SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.50 PM IST

ബ്ലാക്ക്ഹെഡ്സ് മാറി മുഖം ഇനി മിന്നിത്തിളങ്ങും: പരീക്ഷിക്കാം ഈ പൊടികൈകൾ

black-heads-removal
പ്രതീകാത്മക ചിത്രം

ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൂക്കിന് ചുറ്റും കാണപ്പെടുന്ന ബ്ലാക്ക്ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞ് കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത്. മൂക്കിന് പുറമെ കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലും ബ്ലാക്ക്ഹെഡ്സ് വരാറുണ്ട്. ഇത് പലപ്പോഴും ആത്മവിശ്വാസം കുറയുന്നതിന് കാരണമാകാറുണ്ട്. എന്നാൽ ഈ പ്രശ്നം വലിയ ചെലവില്ലാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ പരിഹരിക്കാം. അതിനുള്ള ചില പൊടികൈകളാണ് ചുവടെ നൽകിയിരിക്കുന്നത്.

ഗ്രീൻ ടീകൊണ്ടാരു മാജിക് പരീക്ഷിച്ചാലോ?

മുഖത്തെ ബ്ലാക്ക്ഹെഡ്സ് മാറ്റാൻ വളരെ ഫലപ്രഥമായ ഒരു പ്രകൃതിദത്ത മാർഗമാണ് ഗ്രീൻ ടീ ഗ്രീൻ ടീയിലുള്ള ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ചർമ്മത്തിലെ അമിത എണ്ണമയം കുറയ്ക്കാനും അടഞ്ഞുപോയ സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കുന്നു. ഇതിനായി ഗ്രീൻ ടീ ഉണക്കിപ്പൊടിച്ചത് അൽപ്പം വെള്ളം ചേർത്ത് ഇളക്കി പേസ്റ്റ് രൂപത്തിലാക്കണം. ഇത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്ത് 20 മിനിറ്റിന് ശേഷം കഴുകി കളയാം.

തേനും കറുവപ്പട്ടയും ഫലപ്രദമോ?

മുഖത്തെ ബ്ലാക്ക്ഹെഡ്സ് അകറ്രാൻ തേനും കറുവപ്പട്ടയും ചേർത്തുള്ള കൂട്ട് വളരെ ഫലപ്രദമാണ്. ഇതിനായി ഒരു ടേബിൽ സ്‌പൂൺ കറുവപ്പട്ടപ്പൊടി എടുക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടണം. 15 മിനിറ്ര് കഴി‌ഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം.

തേനും നാരങ്ങാനീരും

ബ്ലാക്ക്ഹെഡ്സ് പൂർണമായും മാറാൻ ഏറ്റവും മികച്ച വഴിയാണ് തേനും നാരങ്ങാനീരും. ഒരു ടേബിൾ സ്പൂൺ തേൻ എടുക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും അൽപ്പം പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്സുള്ള ഭാഗത്ത് പുരട്ടണം. അഞ്ചുമിനിറ്റ് നേരം മൃദുവായി മസാജ് ചെയ്യണം. പിന്നീട് തണുത്ത വെള്ളത്തിൽ കഴുകി കളയണം.

English Summary

Blackheads, a common skin concern caused by dirt accumulating in skin pores, frequently appear on the nose, cheeks, and chin, potentially affecting self-confidence. This article suggests several effective, inexpensive home remedies. These include applying a green tea paste, a mixture of honey and cinnamon powder, or a blend of honey, lemon juice, and sugar to easily treat and reduce blackheads.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BLACKHEADS REMOVAL TIPS, FACE GLOW TIPS, BLACKHEADS HOME REMEDIES, SKIN CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY