ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട വസ്തുക്കളിലൊന്നാണ് സൺസ്ക്രീൻ. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ചുളിവുകൾ, കറുത്ത പാടുകൾ എന്നിവ വരുന്നത് തടയാനും ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ നിത്യജീവിതത്തിൽ ഇന്ന് ഒഴിവാക്കാനാകാത്ത ഒന്നായി സൺസക്രീൻ മാറികഴിഞ്ഞു.
സാധാരണ വലിയ വിലകൊടുത്താണ് സൺസ്ക്രീൻ വാങ്ങുന്നത്. എന്നാൽ ഇനിമുതൽ ഇതിന്റെ ആവശ്യമില്ല. കാരണം വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ സൺസ്ക്രീൻ തയ്യാറാക്കാവുന്നതാണ്. എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽവച്ച് അൽപ്പം വെള്ളം അതിലേക്ക് ഒഴിക്കാം. ഇനി ഈ വെള്ളത്തിലേക്ക് ഒരു ചെറിയ ഹീറ്റ് പ്രൂഫ് ബൗൾ വയ്ക്കണം. ഈ ബൗളിലേക്ക് കാൽ കപ്പ് വെളിച്ചെണ്ണ, കാൽ കപ്പ് ഷിയാ ബട്ടർ, ഒരു ടേബിൾ സ്പൂൺ ബീ വാക്സ് എന്നിവ ചേർക്കണം. മീഡിയം തീയിൽ ഇത് ഇളക്കി അലിയിച്ചെടുക്കാം. ശേഷം അടുപ്പിൽ നിന്നിറക്കി തണുക്കാൻ വയ്ക്കാം. ഇളക്കികൊണ്ടുതന്നെ ഒരു ടേബിൾസ്പൂൺ സിങ്ക് ഓക്സൈഡ് കൂടി അതിലേയ്ക്ക് ചേർക്കണം. രണ്ടോ മൂന്നോ തുള്ളി റോസ് വാട്ടർ കൂടി അതിലേയ്ക്ക് ചേർക്കണം. ഇനി ഈ മിശ്രിതം വായു സഞ്ചാരമില്ലാത്ത കുപ്പിയിലേക്ക് മാറ്റി സൂക്ഷിക്കാം. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
A guide details how to easily prepare natural sunscreen at home, serving as an affordable alternative to commercial options. The recipe combines coconut oil, shea butter, and beeswax, melted and then blended with zinc oxide and rosewater. This homemade sunscreen protects skin from harmful UV rays, helping prevent wrinkles and dark spots, making daily skin protection accessible.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |