ഇടതൂർന്ന ഭംഗിയുള്ള നീണ്ട തലമുടി ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ, മാറിവരുന്ന കാലാവസ്ഥയും തിരക്കുകളും കാരണം പലരുടെയും മുടിയുടെ അവസ്ഥ വളരെ ദയനീയമായിരിക്കും. ഇതിന് പരിഹാരമായി പലരും ബ്യൂട്ടി പാർലറുകളിൽ പോയി വലിയ വില കൊടുത്ത് പ്രോട്ടീൻ ട്രീറ്റ്‌മെന്റ് പോലുള്ളവ ചെയ്യാറുണ്ട്. എന്നാൽ, ഇത് താൽക്കാലികമായ പരിഹാരം മാത്രമേ നൽകു എന്ന് മാത്രമല്ല, നല്ല രീതിയിൽ പണച്ചെലവ് വരുന്നതുമാണ്. അതിനാൽ, അധികം പണം ചെലവാക്കാതെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുതന്നെ എങ്ങനെയാണ് ശരിയായ രീതിയിൽ മുടി വളർത്തേണ്ടതെന്ന് നോക്കാം.
ദിവസവും അഞ്ച് മുതൽ പത്ത് മിനിട്ട് വരെ ശിരോചർമം മസാജ് ചെയ്യുക. ഇത് ബ്ലഡ് സർക്കുലേഷൻ വർദ്ധിക്കാനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും. സമയമുള്ളവർ രാവിലെയും വൈകിട്ടും മസാജ് ചെയ്യുന്നത് നല്ലതാണ്.
ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഓയിൽ മസാജ് ചെയ്യുന്നത് നല്ലതാണ്. നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന എണ്ണയിലേക്ക് അൽപ്പം ആവണക്കെണ്ണ, റോസ്‌മേരി ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർത്ത് ഡബിൾ ബോയിൽ ചെയ്‌ത് ചെറുചൂടോടെ പുരട്ടുക. 15 - 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയാവുന്നതാണ്.
ആഴ്‌ചയിൽ ഒരു ദിവസമെങ്കിലും ഹെയർപാക്ക് പുരട്ടുന്നത് നല്ലതാണ്. ഇതിനായി കറ്റാർവാഴ ജെൽ, ഉള്ളിനീര്, മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ച് ശിരോചർമത്തിലും മുടിയിലും പുരട്ടി 15 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |