SignIn
Kerala Kaumudi Online
Sunday, 26 July 2026 2.06 PM IST

നരച്ച മുടി കറുപ്പിക്കാനും തിളക്കം നിലനിർത്താനും ഉലുവയും ഉള്ളിത്തൊലിയും: ഉപയോഗിക്കേണ്ടത് ഇങ്ങനെ

fenugreek
പ്രതീകാത്മക ചിത്രം

ഇന്ന് മിക്കവരും അനുഭവിക്കുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ് നരച്ച മുടി. പലർക്കും ആത്മവിശ്വാസം കുറയുന്നതിന് ഇത് കാരണമാകാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ വിപണിയിൽ ലഭിക്കുന്ന വിലകൂടിയ ഹെയർ ഡൈകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ഹെയർ ഡൈകൾ മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടമാകുന്നതിനും മുടി കൊഴിച്ചിൽപോലുള്ള പ്രശ്നങ്ങൾക്കും കാരണമായേക്കാം.

എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങളുണ്ടാകില്ല. ഇതിനായി പാർശ്വഫലങ്ങളില്ലാതെ നമ്മുടെ ആടുക്കളയിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. മുടിയുടെ സ്വാഭാവിക നിറവും തിളക്കവും നിലനിർത്തുന്നതിനൊപ്പം മുടി കൊഴിച്ചിൽ തടയാനും കരുത്തുറ്റതാക്കാനും ഈ ഹെയർ ഡൈയ്ക്ക് സാധിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

1. ഉലുവ

2.ഉള്ളിത്തൊലി

3.വെളിച്ചെണ്ണ

4.വിറ്റാമിൻ ഇ കാപ്സ്യൂൾ

5.ബദാം

തയ്യാറാക്കേണ്ടവിധം

ആദ്യം ഒരു ചീനച്ചട്ടിയെടുത്ത് അതിലേയ്ക്ക് ബദാം ചേ‌ർക്കണം. ഇതിലേയ്ക്ക് ഉള്ളിത്തൊലി, ഉലുവ എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കാം. ഇത് നല്ല കറുത്തനിറമാകുമ്പോൾ അടുപ്പിൽനിന്നും ഇറക്കി തണുക്കാനായി മാറ്റിവയ്ക്കാം. തണുത്തതിന് ശേഷം ഇത് മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. തയ്യാറാക്കിയ പൊടി ഒരു ജാറിലോ കുപ്പിയിലോ സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട രീതി

തയ്യാറാക്കിവച്ച പൊടിയിൽനിന്ന് മൂന്ന് ടേബിൾസ്പൂൾ ഒരു ചെറിയ ബൗളിലേയ്ക്ക് ഇടാം. ഇതിലേയ്ക്ക് വിറ്റാമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിക്കാം. കുറച്ച് വെളിച്ചെണ്ണ കൂടി ഇതിലേയ്ക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം തയ്യാറാക്കിവച്ച മിശ്രിതം മുടിയിഴകളിൽ പുരട്ടി 15 മുതൽ 30 മിനിറ്റ് വരെ വിശ്രമിക്കാം. പിന്നീട് ഷാമ്പുവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയണം.

English Summary

fenugreek is commonly used in hair masks to condition hair and improve softness, but there is limited scientific evidence that it can permanently turn grey hair black. It may help hair look healthier and shinier.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FENUGREEK FOR GREY HAIR, GREY HAIR TREATMENT, HAIRCARE, HAIR SHINE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY