ഇന്ന് ഭൂരിപക്ഷംപേരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. എത്ര പരിചരിച്ചാലും മുടികൊഴിച്ചിൽ തടയാനാകാത്തത് പലർക്കും വലിയൊരു ആശങ്കയാണ്. എന്നാൽ ഇനി ആശങ്ക വേണ്ട. പ്രകൃതിദത്തമായ ഒരൊറ്റ എണ്ണകൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാകും. മുടിക്കൊഴിച്ചിൽ മാറുന്നതിനൊപ്പം മുടി തഴച്ചുവളരാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സാധിക്കും. പറഞ്ഞുവരുന്നത് ഗ്രേപ് സീഡ് ഓയിലിനെ കുറിച്ചാണ്.
മുന്തിരി വിത്തുകൊണ്ടുള്ള എണ്ണയാണിത്. വളരെ ഭാരം കുറഞ്ഞതും കൊഴുപ്പില്ലാത്തതുമായ എണ്ണയാണിത്. ഫാറ്റി ആസിഡുകൾ, ലിനോലെയിക് ആസിഡ്, വിറ്റാമിൻ ഇ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. തലമുടി ഇഴകളെ ശക്തപ്പെടുത്താനും താരൻ പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഗ്രേപ് സീഡ് ഓയിൽ ഉപയോഗിക്കുന്നതുവഴി സാധിക്കും.
മാത്രമല്ല കരോട്ടിനോയിഡുകൾ പോളിഫെനോളുകൾ എന്നിവയുടെ ഉയർന്ന സാന്ദ്രത ഇതിലുണ്ട്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലമുടിയെ ശക്തിപ്പെടുത്തുകയും നിറവും തിളക്കവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതേസമയം അമിതമായി മുടി വരണ്ടിരിക്കുന്നവരും എണ്ണമയം അമിതമായുള്ളവരും കുറഞ്ഞ അളവിൽ മാത്രമെ ഗ്രേപ് സീഡ് ഓയിൽ ഉപയോഗിക്കാൻ പാടുള്ളൂ.
ചർമ്മസംരക്ഷണത്തിനും ഗ്രേപ് സീഡ് ഓയിൽ ഉപയോഗിക്കാറുണ്ട്. കൊഴുപ്പ് കുറവായതിനാൽ ഈ എണ്ണ ചർമ്മത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുന്നു. ഇത് മുഖക്കുരു കുറയ്ക്കാനും ചുളിവുകൾ തടയാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.
Grapeseed oil is highlighted as a natural remedy for common hair loss issues, promoting growth, strengthening strands, and maintaining natural hair color. Rich in fatty acids, vitamins, and antioxidants, it also addresses dandruff. Additionally, the lightweight oil offers skin benefits, including reducing acne and preventing wrinkles due to its quick absorption.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |