SignIn
Kerala Kaumudi Online
Saturday, 15 August 2026 6.06 PM IST

ഒരുപാട് പണം ചെലവാക്കേണ്ട; അടുക്കളയിലുള്ള ഒറ്റ സാധനം കൊണ്ട് മുടിയും മുഖവും സംരക്ഷിക്കാം

woman
പ്രതീകാത്മകചിത്രം

ശരീരത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പുകൾ,​ വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നെയ്യ്. ഇത് ദഹനം എളുപ്പമാക്കുന്നതിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കുന്നു. തലച്ചോറിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും നെയ്യ് സഹായിക്കുന്നു.

എന്നാൽ നെയ്യ് കഴിക്കുന്നത് മാത്രമല്ല ശരീരത്തിൽ പുരട്ടുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു. ഇത് പോഷകങ്ങൾ ശരീരത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുകയും മുടിയുടെ ആരോഗ്യത്തിന് ഗുണകരം ചെയ്യുകയും ചെയ്യുന്നു. ആയുർവേദപ്രകാരം പൊക്കിളിൽ നെയ്യ് പുരട്ടുന്നത് ദഹനസഹായികളായ എൻസൈമുകളെ സജീവമാക്കുന്നതിന് നല്ലതാണെന്ന് പറയപ്പെടുന്നു. ചെറുചൂടോട് കൂടി വെള്ളം ഉപയോഗിച്ച് പൊക്കിൾ വൃത്തിയാക്കി കഴുകിയ ശേഷം വേണം നെയ്യ് പുരട്ടാൻ. 15 മിനിട്ട് അത് അങ്ങനെ തന്നെ വച്ചശേഷം കഴുകി കളയാം.

നെയ്യ് മുഖത്ത് പുരട്ടുന്നത് വരണ്ട ചർമ്മം മാറാനും തിളക്കം കൂട്ടാനും ചുളിവുകൾ കുറയ്ക്കാനും കണ്ണുകൾക്ക് താഴെയുള്ള കറുപ്പ് അകറ്റാനും സഹായിക്കുന്നു. നെയ്യിൽ ധാരാളം ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്,​ കൂടാതെ ചർമ്മ സംരക്ഷണത്തിന് സഹായകരമായ വിറ്റാമിൻ എ,​ വിറ്റാമിൻ ഡി,​ വിറ്റാമിൻ കെ,​ വിറ്റാമിൻ ഇ എന്നിവയുടെ ഉറവിടം കൂടിയാണത്. ഇവ ചർമ്മത്തിന് ആരോഗ്യവും ഈർപ്പവും നൽകും. ഇത്തരത്തിൽ ഉപയോഗിക്കുന്നത് ശുദ്ധമായ നെയ്യ് തന്നെയാണെന്ന് ഉറപ്പുവരുത്തണം. നെയ്യ് മുഖത്ത് പുരട്ടി അൽപസമയം മസാജ് ചെയ്തശേഷം ചെറുചൂടുവെള്ളത്തിൽ കഴുകികളയാം.

(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ചർമ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, സ്വയം ചികിത്സ നടത്തുന്നതിന് മുമ്പ് യോഗ്യതയുള്ള ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടുക)

English Summary

The article highlights ghee's health benefits, rich in healthy fats, vitamins, and antioxidants. Consumed, it aids digestion, boosts immunity, and improves brain/skin health. Applied, particularly to the navel or face, ghee activates digestive enzymes, moisturizes dry skin, reduces wrinkles, and enhances glow, attributed to its beneficial fatty acids and vitamins.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR CARE, FACE CARE, NATURAL BEAUTY TIPS, KITCHEN REMEDIES, HAIR AND SKIN CARE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY