SignIn
Kerala Kaumudi Online
Friday, 14 August 2026 3.36 PM IST

ഒറ്റ മണിക്കൂറിൽ നര പൂർണമായും മാറും; വെറും മൂന്ന് ചേരുവകൾകൊണ്ട് ഉഗ്രൻ ഡൈ തയ്യാറാക്കാം

beauty
പ്രതീകാത്മക ചിത്രം

പ്രായമായവർക്ക് വരുന്ന നര വളരെ സ്വാഭാവികമാണ്. എന്നാൽ, പലർക്കുമിന്ന് ചെറുപ്രായത്തിൽ തന്നെ നര കണ്ടുതുടങ്ങുന്നുണ്ട്. ജീവിതശൈലി, ഭക്ഷണശീലം, പാരമ്പര്യം തുടങ്ങി ഇതിന് കാരണങ്ങൾ പലതാണ്. നരച്ച മുടി കറുപ്പിക്കാനായി പലരും കെമിക്കൽ ഡൈകളെയാണ് ആശ്രയിക്കാറുള്ളത്. ഇത് അലർജി, മുടി കൊഴിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. എന്നാൽ, ഈ പ്രശ്‌നങ്ങളൊന്നുമില്ലാതെ വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ മുടി കറുപ്പിക്കാം. ഈ ഡൈ തയ്യാറാക്കി ഉപയോഗിക്കേണ്ട രീതി അറിയാം.

ആവശ്യമായ സാധനങ്ങൾ

കരിഞ്ചീരകം - മൂന്ന് ടേബിൾസ്‌പൂൺ

കാപ്പിപ്പൊടി - ഒരു ടേബിൾസ്‌പൂൺ

നല്ലെണ്ണ - ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

ഇരുമ്പ് പാത്രത്തിൽ കരിഞ്ചീരകമിട്ട് നന്നായി വറുത്ത് ചൂടാറുമ്പോൾ തരിയില്ലാതെ പൊടിച്ചെടുക്കണം. ശേഷം ഇതിലേക്ക് കാപ്പിപ്പൊടിയും നല്ലെണ്ണയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഡൈ രൂപത്തിലാകാൻ ആവശ്യമുള്ള അളവിൽ നല്ലെണ്ണ ചേർക്കുക. ഒന്നോ രണ്ടോ മണിക്കൂർ ഈ കൂട്ട് ഇരുമ്പ് പാത്രത്തിൽ തന്നെ അടച്ചുവയ്‌ക്കുന്നത് നല്ലതാണ്.

ഉപയോഗിക്കേണ്ട വിധം

വൃത്തിയുള്ള മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ശിരോചർമത്തിലും മുടിയിലും നന്നായി പുരട്ടണം. വേര് മുതൽ അറ്റം വരെ മുടിയുടെ എല്ലാ ഭാഗത്തും ഡൈ പുരട്ടിയെന്ന് ഉറപ്പുവരുത്തുക. ഈ ഡൈ ഒരു മണിക്കൂർ നേരം തലയിൽ വയ്‌ക്കണം. തണുപ്പ് അലർജിയുള്ളവർക്ക് അര മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ ഒരു ദിവസം ഈ ഡൈ ഉപയോഗിച്ചാൽ മതി. വളർന്നുവരുന്ന മുടികൾ കറുപ്പ് നിറമാകാനും ഇത് സഹായിക്കും.

English Summary

Addressing premature graying, this article presents a natural, homemade hair dye to avoid chemical side effects. The recipe involves black cumin, coffee powder, and sesame oil. Applied weekly to clean hair, this natural concoction reportedly darkens gray strands and promotes healthy, dark hair growth, offering a chemical-free alternative to traditional dyes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREY HAIR DYE, NATURAL HAIR DYE, THREE INGREDIENT HAIR DYE, NARACHA MUDI DYE, HOMEMADE NATURAL HAIRDYE MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY