
ആയുർവേദത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നായാണ് നെയ്യ് കണക്കാക്കുന്നത്. പരമ്പരാഗതമായി മസാജ്, മുറിവ് ഉണക്കൽ, പുനരുജ്ജീവന ചികിത്സകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന നെയ്യ് ഇപ്പോൾ ആധുനിക ചർമ്മസംരക്ഷണ മേഖലകളിൽ പോലും ഒരു പ്രധാന ഘടകമായി ഉപയോഗിക്കുന്നു. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുകയും, മുറിവുകൾ സുഖപ്പെടുത്തുകയും, ചർമ്മത്തിന് സ്വാഭാവിക യുവത്വവും തിളക്കവും നൽകുകയും ചെയ്യുന്നു.
1.വാർദ്ധക്യത്തെ തടയുന്നു
നെയ്യ് ഒരു സ്വാഭാവിക രസായനമാണ്. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ മന്ദഗതിയിലാക്കുന്ന ഒരു പുനരുജ്ജീവന ഘടകമാണിത്. നെയ്യിലെ ഘടകങ്ങൾ കൊളാജൻ ഉൽപാദനത്തെ പിന്തുണയ്ക്കുന്നു. ചർമ്മത്തിലെ ഇലാസ്തികത മെച്ചപ്പെടുത്തുകയും നേർത്ത വരകളും ചുളിവുകളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നെയ്യ് ഉള്ളിൽ കഴിക്കുന്നതും പുറമെ ഉപയോഗിക്കുന്നതും ചർമ്മത്തിനും ആരോഗ്യത്തിനും വളരെയേറെ ഗുണം ചെയ്യുന്നു.
2. പ്രകൃതിദത്ത മോയ്‌സ്ചറൈസർ
വരണ്ടതും വാത സാദ്ധ്യതയുള്ളതുമായ ചർമ്മത്തിന് ഉത്തമപരിഹാരമാണ് നെയ്യ്. ഇത് ചർമ്മത്തിന്റെ ആന്തരിക പാളികളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ഉള്ളിൽ നിന്ന് ധാതുക്കളെ (കലകൾ) പോഷിപ്പിക്കുകയും ചെയ്യുന്നു.
3. ചർമ്മത്തിന് സ്വാഭാവിക തിളക്കം
ദിവസവും 1-2 ടീസ്പൂൺ നെയ്യ് പതിവായി കഴിക്കുന്നത് ചർമ്മത്തിന്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു. നെയ്യ് മങ്ങിയ ചർമ്മത്തെ മൃദുവാക്കുകയും തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. നെയ്യിൽ ചന്ദനപ്പൊടി പുരട്ടി ചർമ്മത്തിൽ മസാജ് ചെയ്യുന്നതും പാടുകൾ മാറാൻ ഉത്തമമാണ്.
4. അലർജി ഇല്ലാതാക്കുന്നു
ചർമ്മത്തിലെ ചുവപ്പ്, തിണർപ്പ്, എക്സിമ, അലർജി എന്നിവ ശമിപ്പിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാൽ സമ്പന്നമാണ് നെയ്യ്. ഒമേഗ-3-യും ബ്യൂട്ടിറിക് ആസിഡും ചർമ്മത്തിലെ ചൊറിച്ചിലും വേദനയും ഇല്ലാതാക്കാൻ സഹായിക്കുന്നു. പിത്തവുമായി ബന്ധപ്പെട്ട ചർമ്മത്തിലെ വീക്കം ഇല്ലാതാക്കാൻ ആയുർവേദത്തിൽ നെയ്യ് നിർദേശിക്കുന്നുണ്ട്.
5. ചുണ്ടുകൾക്ക് നിറം നൽകുന്നു
ചുണ്ടുകളിലെ വരൾച്ചയും നിറം മങ്ങലും ഇല്ലാതാക്കാൻ ഉത്തമ പരിഹാരമാണ് നെയ്യ്. രാത്രിയിൽ കിടക്കുന്നതിന് മുൻപായി ചെറിയ ചൂടുള്ള നെയ്യ് ചുണ്ടിൽ പുരട്ടുന്നത് വരൾച്ചയും കരിവാളിപ്പും ഇല്ലാതാക്കുന്നു. ചുണ്ടുകളെ മൃദുവും, മിനുസമാർന്നതും, പിങ്ക് നിറമുള്ളതുമായി നിലനിർത്തുന്നതിന് നെയ്യ് ഫലപ്രദമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |