SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.52 PM IST

മാസം 40,000 രൂപ ചെലവുള്ള കുടുംബം; എത്ര രൂപ എമർജൻസി ഫണ്ടിനായി മാറ്റിവയ്ക്കണം?

emergency-fund
പ്രതീകാത്മക ചിത്രം

വരുമാനം മാസശമ്പളമായി ലഭിക്കുന്നവർക്ക് എപ്പോഴും വേണ്ട ഒന്നാണ് കൃത്യമായ ആസൂത്രണം. വാടക, പലചരക്ക് സാധനങ്ങൾ, സ്‌കൂൾ ഫീസ്, ലോൺ ഇഎംഐ ഇതൊക്കെ പ്രതിമാസ ചെലവിന്റെ ഭാഗമാണ്. എന്നാൽ ഇതൊന്നും കൂടാതെ മുന്നറിയിപ്പില്ലാതെ നമ്മളെ തേടി ഒരു ചെലവ് വന്നേക്കാം. അപ്പോഴാണ് സാമ്പത്തികമായ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

പെട്ടെന്നുള്ള ചികിത്സാ ചെലവുകൾ, വരുമാന നഷ്ടം, വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിയവയാണ് അപ്രതീക്ഷിതമായി എത്തുന്ന ചെലവുകൾ. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എല്ലാവരും ഒരു നിശ്ചിത തുക മാറ്റിവയ്ക്കുന്നത് നല്ലതായിരിക്കും. ഇതുവഴി ക്രെഡിറ്റ് കാർഡ് ഉപയോഗവും പേഴ്സണൽ ലോൺ എടുക്കുന്നതിൽ നിന്നും നിങ്ങളെ തടഞ്ഞേക്കാം.

പ്രതിമാസം 40,000 രൂപ ചെലവുള്ള കുടുംബം എത്ര രൂപ അടിയന്തര ഫണ്ടിനായി മാറ്റിവയ്ക്കണമെന്ന് പരിശോധിക്കാം.

ഈ കുടുംബത്തിന് മൂന്ന് മാസത്തെ ചെലവുകൾക്കായി 1.2 ലക്ഷം രൂപ ആവശ്യമായി വരും. ഈ കുടുംബത്തിന് ആറ് മാസത്തെ ചെലവുകൾക്കായി 2.4 ലക്ഷം രൂപയാണ് വേണ്ടത്. അതുകൊണ്ട്, പ്രതിമാസം 40,000 രൂപ ചെലവുള്ള ഒരു കുടുംബത്തിന് ഏകദേശം 1.2 ലക്ഷം മുതൽ 2.4 ലക്ഷം രൂപ വരെയുള്ള ഒരു അടിയന്തര ഫണ്ട് പരിഗണിക്കാവുന്നതാണ്. അതുകൊണ്ട് ഈ തുക മാറ്റിവയ്ക്കുന്ന രീതിയിൽ നിങ്ങളുടെ ചെലവുകൾ ക്രമീകരിക്കുക.

അടിയന്തര സാഹചര്യങ്ങളിൽ ലഭിക്കുന്ന പണം എളുപ്പത്തിൽ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിക്കരുത്. പണം ഉടൻ ലഭ്യമാകുന്ന സാഹചര്യമുണ്ടായാൽ അത് മറ്റ് കാര്യങ്ങൾക്കായി ചെലവഴിക്കാൻ സാദ്ധ്യതയുണ്ട്. അടിയന്തര ഫണ്ട് വെറുതെ കിടക്കുന്ന പണം പോലെ തോന്നിയേക്കാം. എന്നാൽ വരുമാനം പെട്ടെന്ന് നിലയ്ക്കുകയോ അപ്രതീക്ഷിതമായി ചെലവ് നിങ്ങളെ തേടിയെത്തുകയും ചെയ്താൽ വലിയ പലിശയിൽ കടം വാങ്ങുന്നത് ഒഴിവാക്കാൻ നിങ്ങളെ സഹായിക്കും.

English Summary

The article highlights the critical need for salaried individuals to establish an emergency fund to manage unforeseen expenses like medical costs or income loss. It recommends saving three to six months' worth of living expenses. For a family with 40,000 rupees in monthly expenditure, this translates to 1.2 to 2.4 lakh rupees, advising against easily accessible funds to prevent impulsive spending and avoid high-interest debt.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EMERGENCY FUND 40000 EXPENSES, EMERGENCY FUND INDIA, 40000 MONTHLY EXPENSES, EMERGENCY FUND CALCULATION, EMERGENCY FUND MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY