SignIn
Kerala Kaumudi Online
Sunday, 16 August 2026 5.24 PM IST

വീട്ടിൽ ബീറ്റ്റൂട്ട് ഉണ്ടോ? ഓണത്തിന് ഒരു വേറൈറ്റി പായസം പരീക്ഷിക്കാം

beetroot-payasam
പ്രതീകാത്മകചിത്രം

ഒരു ഓണക്കാലം കൂടി വന്നെത്തി. ഓണമെന്ന് പറയുമ്പോൾ തന്നെ സദ്യയും പായസവുമാണ് പലരുടെയും മനസിൽ ആദ്യം ഓടിയെത്തുന്നത്. അങ്ങനെയാണെങ്കിൽ ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം ഉണ്ടാക്കിയാലോ? പറഞ്ഞുവരുന്നത് ബീറ്റ്റൂട്ട് പായസത്തെക്കുറിച്ചാണ്. നിറത്തിലും രുചിയിലും ഒരുപോലെ ആകർഷകമായ ഈ പായസം പോഷകഗുണങ്ങൾ കൊണ്ടും സമ്പന്നമാണ്. വളരെ എളുപ്പത്തിൽ എങ്ങനെ ഈ പായസം തയ്യാറാക്കാമെന്ന് നോക്കാം.

ബീറ്റ്റൂട്ട് പായസത്തിന്റെ ചേരുവകൾ

  1. ബീറ്റ്റൂട്ട് - ഒന്ന് (ഇടത്തരം വലുപ്പം)
  2. പാൽ - ഒന്നരലിറ്റർ
  3. പഞ്ചസാര - 1/4 കപ്പ്
  4. മിൽക്ക് മേഡ് - 1/2 ടിൻ
  5. ഗുലാബ് ജാം പൗഡർ - മൂന്ന് ടേബിൾ സ്പൂൺ
  6. ചവ്വരി - അഞ്ച് ടേബിൾ സ്പൂൺ
  7. അണ്ടിപ്പരിപ്പ് - 29 ഗ്രാം
  8. ഉണക്ക മുന്തിരി - 20 ഗ്രാം
  9. നെയ്യ് - മൂന്ന് ടേബിൾ സ്പീൺ
  10. ഗ്രാമ്പൂ - നാലെണ്ണം
  11. കറുവപ്പട്ട - രണ്ട് കഷ്ണം
  12. ഏലക്ക - മൂന്നെണ്ണം (ചതച്ചത്)
  13. ഉപ്പ് - ഒരു നുള്ള്

തയ്യാറാക്കുന്ന രീതി

ആദ്യം ബീറ്റ്റൂട്ട് തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി കുറച്ച് വെള്ളം ചേർത്ത് കുക്കറിൽ വേവിക്കണം (ഒരു വിസിൽ കേൾപ്പിച്ചാൽ മതിയാകും). ഇത് തണുത്തശേഷം മിക്സിയിൽ അരച്ച് പേസ്റ്റ് ആക്കണം. ഇനി ചവ്വരി കുറച്ച് ചൂടുവെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഗുലാബ് ജാം പൗഡർ കുറച്ച് പാലിൽ കലക്കി വയ്ക്കണം. ശേഷം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യ് ചേർത്ത് ചൂടായാൽ ചതച്ച ഏലക്കയും ഗ്രാമ്പൂവും കറുവപ്പട്ടയും ചേർക്കാം. ഒന്ന് വഴറ്റി അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ കൂടി ചേർക്കാം. ഉണക്ക മുന്തിരി പൊങ്ങിവന്നാൽ ബീറ്റ്റൂട്ട് പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. തീ കുറച്ചുവേണം വഴറ്റാൻ. ഇനി ഇതിൽ ഗുലാബ് ജാം പൗഡർ ചേർത്ത് മിക്സ് ചെയ്ത് വച്ചിരിക്കുന്ന പാലും ആവശ്യത്തിന് പ‌ഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കാം. നല്ലപോലെ ഇളക്കി തിളപ്പിക്കണം. തിളച്ച് കുറുകി വന്നാൽ മിൽക്ക് മേഡ് ചേർത്ത് വീണ്ടും തിളപ്പിച്ചശേഷം സ്റ്റൗ ഓഫ് ചെയ്യാം. ഇനി ഒരു നുള്ള് ഏലക്കപ്പൊടി കൂടി ചേർത്ത് അടച്ചുവയ്ക്കാം. നല്ല കിടിലൻ ബീറ്റ്റൂട്ട് പായസം റെഡി. ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് കഴിക്കാനും നല്ല രുചിയാണ്.

English Summary

This article presents a recipe for a unique and nutritious beetroot payasam, suggested as an attractive dessert for Onam. Praised for its distinct color and taste, the traditional sweet offers an alternative festive treat. The detailed report outlines all necessary ingredients and provides a clear, step-by-step preparation method for readers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEETROOT PAYASAM, ONAM PAYASAM, ONAM RECIPE, BEETROOT RECIPE, KERALA PAYASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY