SignIn
Kerala Kaumudi Online
Thursday, 13 August 2026 5.18 PM IST

ഈ റെസ്റ്റേറന്റിൽ എത്തിയാൽ ആദ്യം കൈനിറയെ ചോക്ളേറ്റ്, അതിനുശേഷം ഭക്ഷണം; ‘ചോക്കോതെറാപ്പി’ വൈറൽ

chocolate
പ്രതീകാത്മക ചിത്രം

ചോക്ളേറ്റ് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. മെൽറ്റ് ചെയ്തെടുത്ത ചോക്ളേറ്റ് മതിയാവോളം നമ്മുടെ കയ്യിലേക്ക് ഒഴിച്ചുതന്നാലോ?​ അതെ,​ ഇവിടെ വന്നാൽ നിങ്ങൾക്ക് കൈ നിറയെ ചോക്ളേറ്റ് കിട്ടും. അതും ഒരു ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റിൽ.‘ചോക്കോതെറാപ്പി’ എന്ന വ്യത്യസ്ത ഡൈനിംഗ് അനുഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. എൽസിയേലോ എന്ന റെസ്റ്റോറന്റിലാണ് ഈ വേറിട്ട അനുഭവം ഒരുക്കിയിരിക്കുന്നത്. ഷെഫ് ജുവാൻ മാനുവൽ ബാരിയന്റോസ് ആണ് ചോക്കോതെറാപ്പി എന്ന ആശയത്തിന് പിന്നിൽ. ചോക്കോതെറാപ്പി അനുഭവിക്കണമെങ്കിൽ ഒരാൾക്ക് ഏകദേശം 289 ഡോളർ അതായത് ഏകദേശം 26,000 രൂപയാണ് ചെലവ്.

ആദ്യം കൈ വൃത്തിയാക്കും, പിന്നെ ചോക്ലേറ്റ്

മറ്റ് ഭക്ഷണം കഴിച്ചുതുടങ്ങുന്നതിന് മുമ്പാണ് ചോക്കോതെറാപ്പി നൽകുന്നത്. ആദ്യം അതിഥികൾക്ക് കൈകൾ വൃത്തിയാക്കാൻ ചെറിയ ടവൽ നൽകും. തുടർന്ന് ലിക്വിഡ് ചോക്ലേറ്റ് നേരിട്ട് കൈകളിലേക്ക് ഒഴിക്കും. കൈകളിൽ ചോക്ലേറ്റ് പുരട്ടി അതിന്റെ മണവും സ്പർശവും അറിഞ്ഞതിന് ശേഷം അതിഥികൾ അത് നാവുകൊണ്ട് ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് കൈകൾ കഴുകി ടിഷ്യു ഉപയോഗിച്ച് തുടയ്ക്കും.

എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം?

ഭക്ഷണത്തെ വെറും രുചിയുടെ അനുഭവമാക്കി നിർത്താതെ മണം, സ്പർശം തുടങ്ങിയവയുമായി ബന്ധിപ്പിക്കുകയാണ് ചോക്കോതെറാപ്പിയുടെ ലക്ഷ്യം. കുട്ടിക്കാലത്ത് കൈകളിൽ ചോക്ലേറ്റ് പുരട്ടി കഴിച്ചിരുന്ന അനുഭവങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുക എന്നതിൽ നിന്ന് മാറി ഭക്ഷണം ഒരു അനുഭവമാക്കുന്ന ഫൈൻ ഡൈനിംഗിന്റെ പുതിയ മുഖമാണ് ചോക്കോതെറാപ്പി. രുചിക്കൊപ്പം ബാല്യകാല ഓർമകളും കൂട്ടിച്ചേർക്കുന്ന അനുഭവത്തിന് വില കൂടുതൽ അല്ലേയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

English Summary

Elcielo restaurant introduces "Chocotherapy," a distinctive dining experience conceived by Chef Juan Manuel Barrientos. Guests undergo a pre-meal ritual where liquid chocolate is poured onto their cleaned hands, to be licked off. This aims to engage multiple senses beyond taste, evoking childhood memories. The multi-sensory experience costs approximately $289 per person.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHOCOTHERAPY, ELCIELO RESTAURANT, JUAN MANUEL BARRIENTOS, CHOCOLATE THERAPY, VIRAL RESTAURANT EXPERIENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY