SignIn
Kerala Kaumudi Online
Monday, 31 August 2026 2.41 PM IST

ഒരു തുള്ളി വെള്ളം വേണ്ട, കൈ നനയ്ക്കാതെ പുട്ടിന് കുഴച്ചെടുക്കാം; രുചികരമായി ഇങ്ങനെ തയ്യാറാക്കാം

puttu
പ്രതീകാത്മക ചിത്രം

പുട്ട് ഇഷ്ടമാണെങ്കിലും പുട്ടുപൊടി പാകത്തിന് നനച്ചെടുക്കാൻ എല്ലാവർക്കും അറിയണമെന്നില്ല. പുട്ട് തയ്യാറാക്കാനായി ആവശ്യത്തിനുള്ള മാവിൽ ഉപ്പും വെള്ളവും ചേർത്ത് നനച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം കൂടിപ്പോവുകയാണെങ്കിൽ പുട്ട് ശരിയായി വെന്തുകിട്ടില്ല. മാത്രമല്ല മാവ് ഒട്ടിപ്പിടിക്കുകയും ചെയ്യും. എന്നാൽ കൈകൊണ്ട് മാവ് നനയ്ക്കാതെ തന്നെ പുട്ടുണ്ടാക്കാൻ എളുപ്പ വഴിയുണ്ട്.

തയ്യാറാക്കുന്ന വിധം

രണ്ട് കപ്പ് മാവിൽ (ഗോതമ്പ് മാവ്, അരിപ്പൊടി, റാഗിപ്പൊടി, ചോളം പൊടി) നാല് ടേബിൾസ്‌പൂൺ ചോറ്, ആവശ്യത്തിന് ഉപ്പ്, തേങ്ങ ചിരകിയത് എന്നിവ ചേർത്ത് മിക്‌സി ജാറിൽ അടിച്ചെടുക്കണം. ഇത് ഒരു ബൗളിലേയ്ക്ക് മാറ്റണം. ഇനി പുട്ട് കുടത്തിൽ വെള്ളം നിറച്ച് തിളപ്പിക്കാൻ വയ്ക്കണം. വെള്ളം നന്നായി തിളച്ച് വരുമ്പോൾ പുട്ട് കുറ്റിയിൽ മാവും തേങ്ങ ചിരകിയതും നിറച്ച് ആവി കേറ്റിയെടുക്കാം. നല്ല മൃദുലവും പാകത്തിനുമുള്ള പുട്ട് തയ്യാറായിക്കഴിഞ്ഞു. പഴം, പയർ, പപ്പടം, കടലക്കറി തുടങ്ങിയവയോടൊപ്പം ചൂടോടെ വിളമ്പാം.

English Summary

An innovative method simplifies preparing soft puttu, overcoming the common challenge of correctly moistening the flour. The technique involves blending two cups of puttu flour, four tablespoons of cooked rice, salt, and grated coconut in a mixer. This mixture is then steamed in a puttu maker, yielding perfectly fluffy and well-cooked puttu, ready to be served hot.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUTTU, EASY PUTTU RECIPE, PUTTU MAKING WITHOUT USING HANDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY