മുട്ട പുഴുങ്ങി സവാളയും തക്കാളിയും പച്ചമുളകുമൊക്കെ വഴറ്റിയാണ് സാധാരണയായി മുട്ടക്കറിയുണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കറിക്ക് കൊഴുപ്പ് ലഭിക്കാറില്ല. മാത്രമല്ല രുചിയും സാധാരണമായിരിക്കും. ഒരേ രീതിയിലെ മുട്ടക്കറി കഴിച്ച് മടുത്തവർക്ക് ഈ റെസിപ്പി പരീക്ഷിക്കാം.
അരക്കപ്പ് തേങ്ങ ചിരകിയത്, രണ്ട് അല്ലി വെളുത്തുള്ളി, ഒരു സവാള, കുറച്ച് ജീരകം എന്നിവ അരച്ചെടുക്കണം. ഇനി ഒരു പാൻ അടുപ്പത്തുവച്ച് അല്പം എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം കാൽ ടീസ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്‌പൂൺ മുളകുപൊടി, കാൽ ടീസ്‌പൂൺ ഗരം മസാല എന്നിവ ചേർത്ത് വഴറ്റിയെടുക്കണം. ശേഷം നേരത്തെ അരച്ചുവച്ചിരിക്കുന്ന മിശ്രിതം ചേർത്ത് തിളപ്പിക്കണം. നന്നായി തിളച്ചുകഴിയുമ്പോൾ അല്പം വെള്ളം കൂടി ചേർക്കണം. ശേഷം പാകത്തിന് ഉപ്പുചേർത്ത് ഒന്നുകൂടി തിളപ്പിക്കണം. കുറച്ച് കറിവേപ്പില കൂടി ചേർക്കാം. കറി തിളക്കുന്നതിനിടെ രണ്ടോ മൂന്നോ മുട്ട പൊട്ടിച്ചൊഴിച്ചുകൊടുക്കാം. ഇത് അഞ്ചുമിനിട്ട് അടച്ചുവയ്ക്കണം. ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ അപ്പത്തിന്റെ കൂടെയോ ചൂടോടെ വിളമ്പാം.
This egg curry recipe offers a richer, creamier alternative to the usual version. A paste of grated coconut, onion, garlic, and cumin is cooked with spices, then simmered with water and salt. Instead of boiled eggs, raw eggs are cracked directly into the simmering gravy and cooked for five minutes before serving with rice, chapati, or appam.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |