SignIn
Kerala Kaumudi Online
Monday, 13 July 2026 1.56 PM IST

ഒരുതുള്ളി എണ്ണവേണ്ട, ഉരുളക്കിഴങ്ങുകൊണ്ട് സൂപ്പർ മയോണൈസ് വീട്ടിൽ തയ്യാറാക്കാം

mayonnaise
മയോണൈസ്

ഷവായ, ഗ്രിൽസ്, ഷവർമ തുടങ്ങിയ അറേബ്യൻ വിഭവങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് മയോണൈസ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്കൊപ്പം മയോണൈസ് കഴിക്കുന്നവരുമുണ്ട്. എന്നാൽ മയോണൈസ് തിരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവധി കഴിഞ്ഞ മയോണൈസ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനുംവരെ ഇടയാക്കിയേക്കാം.അതിനാൽ കുട്ടികൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമായി വീട്ടിൽതന്നെ മയോണൈസ് തയ്യാറാക്കുന്നതാണ് നല്ലത്.

തയ്യാറാക്കുന്ന വിധം

രണ്ട് കോഴിമുട്ടയുടെ വെള്ള, രണ്ട് വറ്റൽ മുളക് ചുട്ടത്, അര ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, ആവശ്യത്തിന് ഉപ്പ്, രണ്ട് അല്ലി വെളുത്തുള്ളി, ഒന്നര ടേബിൾ സ്‌പൂൺ വിനാഗിരി, ഒന്നര ടേബിൾ സ്‌പൂൺ ബട്ടർ, കാൽ ടീസ്‌പൂൺ പഞ്ചസാര എന്നിവ മിക്‌സി ജാറിലെടുത്ത് ഒന്ന് കറക്കിയെടുക്കണം. ശേഷം രണ്ട് ടേബിൾ സ്‌‌പൂൺ പാലൊഴിച്ച് നന്നായി അരച്ചെടുക്കാം. സ്വാദിഷ്ടവും ആരോഗ്യത്തിന് ഗുണകരവുമായ മയോണൈസ് റെഡി.

English Summary

A Malayalam article highlights mayonnaise's use in Arabian dishes but warns of severe health risks, including death, from consuming expired products. It recommends preparing mayonnaise at home, particularly for children and those with health concerns, and provides a recipe for a healthier version.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAYONNAISE, HOME MADE MAYONNAISE, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY