ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് ആമിർ ഖാൻ തന്റെ വലിയ കുടുംബത്തിലെ വിവിധ തലമുറകൾക്ക് ഒരുമിച്ച് താമസിക്കാൻ ഭീമൻ വസതി ഒരുക്കുന്നു.
മുംബയ് പാലി ഹില്ലിൽ ഒരുങ്ങുന്ന സ്വപ്നഭവനത്തിന്റെ പണി പൂർത്തിയാകുന്നതോടെ അമ്മയും സഹോദരിമാരും മുൻ ഭാര്യമാരും മക്കളും പുതിയ ഭാര്യയും ഉൾപ്പെടുന്ന കുടുംബാംഗങ്ങൾ ഒരേ റസിഡൻഷ്യൽ കോംപ്ളക്സിന്റെ ഭാഗമാകും.
സ്കൈ വില്ല എന്ന പേരിട്ട വീടിന്റെ നിർമ്മാണം 2030ൽ പൂർത്തിയാകും. ആമിറിന്റെ അമ്മ സീനത്ത് ഹുസൈൻ, സഹോദരിമാരായ നിഖാത് ഖാൻ, ഫർഹത് ഖാൻ , മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു. മക്കളായ ജുനൈദ് ഖാൻ, ഇറ ഖാൻ, ആസാദ് , ആമിറിന്റെ മൂന്നാം ഭാര്യ ഗൗരി സ്പ്രാറ്റ് ഗൗരിയുടെ മകൻ ക്വിൻ എന്നിവരാണ് താമസക്കാർ. ബോളിവുഡിലെ ഏറ്റവും വ്യത്യസ്തമായ സെലിബ്രിറ്റി വസതികളിലൊന്നായി മാറാൻ ഒരുങ്ങുകയാണ്. ആമിറിന്റെ സ്കൈ വില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |