SignIn
Kerala Kaumudi Online
Tuesday, 16 June 2026 7.21 PM IST

ചിക്കനോ ബീഫോ വേണ്ട; ചക്ക കൊണ്ട് മിനിട്ടുകൾക്കുള്ളിൽ രുചികരമായ ബിരിയാണി തയ്യാറാക്കാം

biryani

ചക്ക വിഭവങ്ങൾ ഇഷ്ടമല്ലാത്ത മലയാളികളില്ല. ഇപ്പോൾ ചക്ക സീസൺ ആയതുകൊണ്ട് തന്നെ ചക്കകൾ പറമ്പിൽ ധാരാളം കാണും. അപ്പോൾ ചക്ക ഉപയോഗിച്ച് ഒരു വ്യത്യസ്ത വിഭവം ട്രെെ ചെയ്താലോ? എന്താണെന്നല്ലേ, സാധാരണ കഴിക്കുന്ന ചിക്കൻ, ബട്ടൻ ബിരിയാണിയിൽ നിന്ന് വ്യത്യസ്തമായ ചക്ക ബിരിയാണി ഇത്. എങ്ങനെ വളരെ എളുപ്പത്തിൽ ചക്ക ബിരിയാണി ഉണ്ടാകാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

  1. പച്ചച്ചക്ക ( വിളയാത്ത ചെറിയ ചക്ക )
  2. ബിരിയാണി അരി (ബസ്‌മതി)
  3. സവാള
  4. തക്കാളി
  5. പച്ചമുളക്
  6. ഇഞ്ചി - വെളുത്തിള്ളി പേസ്റ്റ്
  7. മഞ്ഞൾപ്പൊടി
  8. മുളകുപൊടി
  9. ഗരം മസാല അല്ലെങ്കിൽ ബിരിയാണി മസാല
  10. തെെര്
  11. നെയ്യ്
  12. എണ്ണ
  13. ഉപ്പ്
  14. മല്ലിയില
  15. പുതിനയില
  16. മല്ലിപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ബിരിയാണി അരി നന്നായി കഴുകി 30 മിനിട്ട് കുതിർക്കാൻ വയ്ക്കുക. ശേഷം ചക്ക കഷ്ണങ്ങളാക്കി അരിഞ്ഞ് കഴുകി ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല പൗഡർ, തെെര്, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇതിലേക്ക് വറുത്തെടുത്ത സവാള, മല്ലിയില,​ പുതിനയില എന്നിവകൂടെ ചേർത്ത് യോജിപ്പിക്കണം. ഇത് 30 മിനിട്ട് മാറ്റിയ്ക്കണം. ഇനി ഒരു പാത്രം വെള്ളമെടുത്ത് തിളപ്പിക്കണം. തിളച്ചുവരുന്ന വെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്തശേഷം അതിലേക്ക് നേരത്തെ കുതിർത്ത് വച്ച അരി ഇടുക.

ഈ പാത്രത്തിൽ ഒരു വഴനയില, ഒരു കറുവപ്പട്ട, ഒരു ഏലയ്ക്ക്, മൂന്ന് ഗ്രാമ്പൂ എന്നിവ കൂടെചേർത്ത് വേവിക്കുക. ഏകദേശം 85 ശതമാനം മാത്രം അരി വെന്താൽ മതിയാകും. ശേഷം തീ ഓഫ് ചെയ്ത് ചോറിൽ നിന്ന് വെള്ളം ഊറ്റിമാറ്റുക. ഇനി കൂക്കറിൽ കുറച്ച് നെയ്യും എണ്ണയും ചേർത്തശേഷം അതിലേക്ക് വഴന, ഒരു കറുവപ്പട്ട, ഒരു ഏലയ്ക്ക്, മൂന്ന് ഗ്രാമ്പൂ എന്നിവ ചേ‌ർക്കണം. അതിലേക്ക് അരിഞ്ഞുവച്ച സവാളയും ​ മൂന്ന് പച്ചമുളകും ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. സവാളയുടെ നിറം മാറുമ്പോൾ അതിലേക്ക് അരിഞ്ഞുവച്ച തക്കാളി കൂടി ചേർക്കാം.

ഇനി നേരത്തെ തയ്യാറാക്കിവച്ച ചക്കയും വെള്ളവും ഇതിലേക്ക് ചേർത്ത് കുക്കറിൽ ആറ് വിസിൽ കേൾപ്പിക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ നെയ്യ് ചേർത്തശേഷം അതിലേക്ക് ചക്ക മാറ്റാം. ഇവ യോജിപ്പിക്കുക. അഞ്ച് മിനിട്ടിന് ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവച്ച ചോറ് ചേർക്കാം. കറിക്ക് മുകളിലായി ചോറ് വിതറുക. അതിന് മുകളിലായി വറുത്ത സവാളയും മല്ലിയിലയും കുറച്ച് നെയ്യും ഒഴിക്കണം. ഇനി പാത്രം അടച്ചു വച്ച് വേവിക്കാം. 15 മിനിട്ടോളം ഇത് അടച്ചുവച്ച് വേവിക്കണം. ശേഷം കറിയും ചോറും തമ്മിൽ യോജിപ്പിച്ച് ചൂടോടെ വിളമ്പാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JACK FRUIT, BIRYANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY