ഇന്ത്യയിൽ സ്വാദിഷ്ടമായ കബാബ് എവിടെ കിട്ടുമെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഉത്തർപ്രദേശിലെ ലക്‌നൗ ആണ് ഇന്ത്യയുടെ കബാബ് തലസ്ഥാനം എന്നറിയപ്പെടുന്നത്. നവാബുമാരുടെ രാജകീയ അടുക്കളയിൽ രൂപംകൊണ്ട പ്രത്യേക പാചക രീതികളാണ് ലക്‌നൗവിന് ഈ വിശേഷണം നേടിക്കൊടുത്തത്. പാകം ചെയ്യുന്ന രീതി കൊണ്ടും മസാലയുടെ രുചിയിലുള്ള വ്യത്യസ്തത കൊണ്ടുമാണ് കബാബ് മറ്റ് വിഭങ്ങളേക്കാൾ ജനപ്രിയമാകുന്നത്.
തലമുറകളായി കൈമാറി വരുന്ന രഹസ്യക്കൂട്ടുകളും പരമ്പരാഗത പാചകരീതികളും പിന്തുടരുന്നതിനാലാണ് ലക്‌നൗവിലെ കബാബിന് ഇത്രയേറെ ആരാധകരുള്ളത്. സുഗന്ധ വ്യഞ്ജനങ്ങൾ തീർക്കുന്ന മനം മയക്കുന്ന മണത്തോടൊപ്പം കൊതിയൂറുന്ന രുചിക്കൂട്ടുകളും ഒത്തിണങ്ങിയ ഈ വിഭവം തേടി വിവിധ ദേശങ്ങളിൽ നിന്നും ആൾക്കാർ എത്താറുണ്ട്. കഠിനമായ മസാലയ്ക്ക് പകരം മിതമായ മസാലയും നെയ്യും ചേർന്ന രുചിയാണ് ഇതിന്റെ പ്രത്യേകത.
നവാബുമാരുടെ കാലത്ത് പാചകവിദഗ്ധരായ റകബ്‌ദാർമാർ വികസിപ്പിച്ചെടുത്ത രുചി വൈവിധ്യങ്ങളാണ് ലക്നൗ വിന്റെ ഭക്ഷണപാരമ്പര്യത്തിന് അടിത്തറയിട്ടത്. 'ദം' ഇടുന്ന പാചക രീതി, മാംസം ഗ്രിൽ ചെയ്യുന്ന രീതി, കല്ലിൽ അരച്ച് മാംസം മൃദുവാക്കുന്ന രീതി തുടങ്ങി അവർ തുടക്കമിട്ട പാചക രീതികളാണ് ഇന്നും ലക്നൗ നഗരത്തിലെ അടുക്കളകളിൽ പിന്തുടരുന്നത്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള കബാബുകൾ ലഭ്യമാണെങ്കിലും ചരിത്രവും പാരമ്പര്യവും പാചകമികവും ഒത്തുചേരുന്ന ലക്നൗവിന്റെ കബാബുകളാണ് രാജ്യത്തെ തന്നെ ഏറ്റവും മികച്ചതെന്നാണ് കഴിച്ചവരുടെ അഭിപ്രായം. ഇങ്ങനെയാണ് ഇന്ത്യയുടെ കബാബ് തലസ്ഥാനം എന്ന പേര് ലക്നൗ സ്വന്തമാക്കിയത്.
Lucknow in Uttar Pradesh is widely known as the "Kebab Capital of India" because of its rich Awadhi culinary heritage developed in the royal kitchens of the Nawabs. Its kebabs are famous for their unique cooking techniques, mild spices, rich aroma, and melt-in-the-mouth texture, attracting food lovers from across the country. Traditional recipes passed down through generations have preserved their authentic taste. Some of Lucknow's most iconic kebabs include Galouti Kebab, Kakori Kebab, Shami Kebab, and Boti Kebab, making the city a must-visit destination for kebab enthusiasts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |