SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.48 PM IST

ഇതാണ് ആവിയിൽ പുഴുങ്ങിയ ലഡു, ബേക്കറിയിൽ കിട്ടുന്ന അതേ രുചി; മിനിട്ടുകൾക്കുള്ളിൽ തയ്യാറാക്കാം

laddu
പ്രതീകാത്മക ചിത്രം

മധുര പലഹാരങ്ങൾ ഇഷ്‌ടമല്ലാത്തവർ വളരെ കുറവാണ്. പ്രത്യേകിച്ച് ലഡു, ജിലേബി പോലുള്ളവ. എന്നാൽ, അമിതമായി എണ്ണയും പഞ്ചസാരയും ചേർക്കുന്നതിനാൽ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. വിപണിയിൽ ലഭിക്കുന്ന ലഡുവിൽ പല തരത്തിലുള്ള കളറുകളും മറ്റും ചേർത്തിട്ടുമുണ്ടാകും. അതിനാൽ കുട്ടികൾക്ക് ഇത് കൊടുക്കുന്നത് ഒട്ടും നല്ലതല്ല. വീട്ടിൽ തന്നെ എണ്ണ ഒരു തരി പോലും ഉപയോഗിക്കാതെ തയ്യാറാക്കാൻ പറ്റുന്ന ലഡു പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

കടലമാവ് - ഒന്നരക്കപ്പ്

ഉപ്പ് - കാൽ ടീസ്‌പൂൺ

പഞ്ചസാര - ഒന്നരക്കപ്പ്

നെയ്യ് - ഒരു ടേബിൾസ്‌പൂൺ

ഏലയ്‌ക്ക പൊടി - കാൽ ടീസ്‌പൂൺ

വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടലമാവിൽ ഉപ്പിട്ട് യോജിപ്പിച്ച ശേഷം നന്നായി അരിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ദോശമാവ് രൂപത്തിലാക്കണം. ശേഷം അഞ്ച് മുതൽ പത്ത് മിനിട്ട് വരെ സ്‌പൂൺ അല്ലെങ്കിൽ ഫോർക്ക് ഉപയോഗിച്ച് ഇത് യോജിപ്പിക്കണം. ഈ കൂട്ട് ഇ‌ഡലി ഉണ്ടാക്കുന്നതുപോലെ പത്ത് - പന്ത്രണ്ട് മിനിട്ട് ആവിയിൽ വേവിച്ചെടുക്കുക.

തണുക്കുമ്പോൾ വേവിച്ച് വച്ച കൂട്ട് ചെറുതായി അരിഞ്ഞ് മിക്‌സിയിൽ പൊടിച്ചെടുക്കണം. ഒരുപാട് അരയാൻ പാടില്ല. ശേഷം ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഈ പൊടിച്ചെടുത്ത കൂട്ട് ചൂടാക്കി മാറ്റിവയ്‌ക്കണം. മറ്റൊരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ചൂടാക്കണം. പഞ്ചസാര അലിയുമ്പോൾ ഏലയ്‌ക്കപ്പൊടിയും നേരത്തേ തയ്യാറാക്കിവച്ച കൂട്ടും ചേർത്ത് നന്നായി യോജിപ്പിച്ച് വറ്റിച്ചെടുക്കണം. ഇതിലേക്ക് നെയ്യിൽ വറുത്ത മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ കൂടി ചേർത്ത് ചൂടാറുമ്പോൾ ലഡു രൂപത്തിലാക്കാം. ഫ്രിഡ്‌ജിൽ സൂക്ഷിച്ചാൽ ഏറെനാൾ കേടുകൂടാതെയിരിക്കും.

English Summary

A Malayalam article presents a healthier, oil-free recipe for preparing gram flour ladoo at home. It advises against commercially available sweets, citing excessive oil, sugar, and artificial colors. The innovative method involves steaming gram flour batter and combining it with sugar syrup, utilizing only a minimal amount of ghee to create a traditional, health-conscious sweet.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OIL FREE LADDU RECIPE, BESAN LADDU RECIPE, HEALTHY LADDU RECIPE, HOMEMADE LADDU, KADALAMAVU LADDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY