SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.05 AM IST

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തയ്യാറാക്കാം റാഗി സൂപ്പ്, രുചി അപാരം

ragi-soup
റാഗി സൂപ്പ് റെസിപ്പി

വണ്ണം കുറയ്ക്കാൻ വർക്കൗട്ട് മുതൽ ശസ്ത്രക്രിയകൾക്കും ഇൻ‌ജക്ഷനുംവരെ തയ്യാറാണ് ഇന്ന് പലരും. കൃത്യമായ വ്യായാമം, ആഹാര ക്രമീകരണം എന്നിവയിലൂടെ ഫലപ്രദമായി അമിതവണ്ണം കുറയ്ക്കാൻ സാധിക്കും. കൊഴുപ്പും അമിതമായ മധുരവും ഒഴിവാക്കുന്നത് മികച്ച മാർഗങ്ങളാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമിതവണ്ണം, ഡയബറ്റീസ് തുടങ്ങിയവ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് പതിവാക്കാവുന്ന ഒന്നാണ് റാഗി സൂപ്പ്.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് റാഗി. കാൽസ്യം, പ്രോട്ടീൻ, ഫൈബർ എന്നിവയാൽ സമ്പന്നമായ റാഗി ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ റാഗി സൂപ്പ് വീട്ടിൽ തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ടീസ്‌പൂൺ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം വെളുത്തുള്ളി, സവാള എന്നിവ ചെറുതായി അരിഞ്ഞതുചേർത്ത് വഴറ്റണം. നന്നായി വഴണ്ട് വരുമ്പോൾ അതിലേയ്ക്ക് ബീൻസ്, കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞത്, ഗ്രീൻപീസ്, ചോളം എന്നിവ വേവിച്ചതും ചേർത്ത് ഉപ്പും കുരുമുളക് പൊടിയും ചേർത്തിളക്കണം. ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച് പത്തുമിനിട്ട് തിളപ്പിക്കണം. അവസാനമായി കുറച്ച് റാഗിപ്പൊടി കൂടി ചേർത്ത് എല്ലാം നന്നായി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പുകൂടി ചേർത്ത് സൂപ്പ് നന്നായി കുറുകി വരുന്നതുവരെ ഇളക്കണം. വേണമെങ്കിൽ അവസാനം കുറച്ച് മല്ലിയില ചേർക്കാം. ശേഷം ചെറുചൂടോടുകൂടി കഴിക്കാം.

English Summary

Ragi soup is a healthy option for people looking to manage weight and diabetes. Rich in calcium, protein, and fiber, it may support weight loss and improve digestion when combined with a balanced diet and regular exercise. It is also easy and quick to prepare at home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOUP, RAGI SOUP, RAGI SOUP RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY