SignIn
Kerala Kaumudi Online
Thursday, 18 June 2026 8.24 PM IST

ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ പെട്ടെന്ന് നിറം മാറുന്നോ? ഇതൊഴിവാക്കാൻ സിമ്പിൾ ടിപ്‌സുണ്ട്

apple

ചൂട് കാലമായതിനാൽ മിക്കവരും ഭക്ഷണക്രമത്തിൽ പഴവർഗങ്ങൾ ധാരാളമായി ഉൾപ്പെടുത്താറുണ്ട്. ഇതിൽ ആപ്പിളിനും ഡിമാൻഡ് ഏറെയാണ്. ആപ്പിൾ മുറിച്ചുകഴിഞ്ഞാൽ അതിന്റെ നിറം മാറുന്നത് പതിവ് കാഴ്‌ചയാണ്. പോളിഫെനോൾ ഓക്‌സിഡേസ് എന്ന എൻസൈം ആണ് ഇതിന് കാരണം. ഇക്കാരണത്താൽ മുറിച്ചുവച്ച ആപ്പിളിനോട് കുട്ടികൾ നോ പറയാറുണ്ട്. ഇതിന് വീട്ടിൽതന്നെ മികച്ച പരിഹാരമുണ്ട്.

  • ഒരു പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിൽ അല്പം നാരങ്ങാനീര് ഒഴിക്കണം. ഇതിൽ ആപ്പിൾ കഷ്ണങ്ങൾ മുക്കിവയ്ക്കുന്നത് നിറം മാറുന്നത് ഒഴിവാക്കും.
  • ഒരു ഗ്ളാസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്‌പൂൺ തേൻ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതത്തിൽ ആപ്പിൾ കഷ്ണങ്ങൾ മുക്കിവയ്ക്കാം.
  • ആപ്പിൾ കഷ്ണങ്ങൾ ഉപ്പുവെള്ളത്തിൽ മുക്കി വയ്ക്കുന്നതും നിറം മാറുന്നത് ഒഴിവാക്കും.
  • ആപ്പിൾ കഷ്ണങ്ങൾ അല്പനേരം വിനാഗിരി ചേർത്ത വെള്ളത്തിൽ മുക്കിവയ്ക്കാം.
  • മുറിച്ചശേഷം പ്ളാസ്റ്റിക് കവറിലോ ഫോയിലിലോ പൊതിഞ്ഞ് സൂക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLE, SLICED APPLE, APPLE PIGMENTATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY