SignIn
Kerala Kaumudi Online
Monday, 20 July 2026 9.10 AM IST

കുറച്ച് ഉപ്പുമതി, മാസങ്ങളോളം തേങ്ങ പൂപ്പൽ വരാതെ സൂക്ഷിക്കാം

coconut

മലയാളി അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കറികൾക്കും പായസത്തിനുമെല്ലാം നമ്മൾ തേങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ തേങ്ങയിൽ എളുപ്പത്തിൽ പൂപ്പൽ പിടിക്കുന്നത് മിക്കവാറും പേരും നേരിടുന്ന പ്രശ്നമാണ്. പൂപ്പൽ ബാധിച്ച തേങ്ങ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന് മികച്ച പ്രതിവിധി വീട്ടിൽതന്നെ ചെയ്യാൻ സാധിക്കും.

  • ചിരകിയ തേങ്ങ വായു കടക്കാത്ത പാത്രങ്ങളിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം. ആറുമാസം വരെ ഇത്തരത്തിൽ കേടുകൂടാതെ സൂക്ഷിക്കാം.
  • മുറിച്ച തേങ്ങയിൽ അല്പം ഉപ്പ് അല്ലെങ്കിൽ വിനാഗിരി പുരട്ടി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.
  • തേങ്ങാമുറി ഉപ്പുവെള്ളത്തിൽ കമഴ്‌ത്തി വയ്ക്കാം. എന്നാൽ ഓരോ ദിവസവും ഈ വെള്ളം മാറ്റിക്കൊടുക്കണം. തേങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പരമ്പരാഗത രീതിയാണിത്.
  • തേങ്ങ ചെറുകഷ്ണങ്ങളാക്കിയും ഫ്രീസറിൽ സൂക്ഷിക്കാം.

തേങ്ങ കൊണ്ടുള്ള ഒരു വെറൈറ്റി റെസിപ്പിയും പരിചയപ്പെടാം:

ആവശ്യമായ സാധനങ്ങൾ

ഉണക്കച്ചെമ്മീൻ - ഒരു കപ്പ്
പച്ചമാങ്ങ - ഒന്ന്
ചെറിയ ഉള്ളി - അഞ്ച്
ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒന്നര കപ്പ്
വെളിച്ചെണ്ണ - ഒരു ടേബിൾ‌സ്പൂൺ
വറ്റൽ മുളക് - മൂന്ന്

തയ്യാറാക്കുന്ന വിധം

ആദ്യം ഉണക്കച്ചെമ്മീന്റെ തലയും വാലും കളഞ്ഞ് നല്ലപോലെ വൃത്തിയാക്കുക. ശേഷം ഇത് നല്ലപോലെ കഴുകണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് ഈ ചെമ്മീൻ ഇട്ട് ചൂടാക്കണം. കെെയെടുക്കാതെ ഇളക്കാൻ ശ്രദ്ധിക്കുക. ചെമ്മീൻ നല്ല പോലെ വരണ്ടശേഷം അതിലേക്ക് മൂന്ന് വറ്റൽ മുളക് കൂടി ചേർക്കാം. ഒരു മിനിട്ടുനേരം ചൂടാക്കിയെടുക്കുക. ഇനി ഇവ തണുക്കാൻ വയ്ക്കാം. തണുത്തശേഷം ചെമ്മീനും വറ്റൽ മുകളും മിക്സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം മാങ്ങാ, തേങ്ങ, ചെറിയ ഉള്ളി ഇവയെല്ലാം ചേർത്ത് അരച്ചെടുക്കുക. നേരത്തെ അരച്ചുവച്ച ചെമ്മീൻ കൂടി ഇതിലേയ്ക്ക് ചേ‌ർത്ത് നല്ല പോലെ യോജിപ്പിക്കുക. ശേഷം ഇതിൽ ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും കൂടി ചേർത്താൽ അടിപൊളി ഉണക്കച്ചെമ്മീൻ ചമ്മന്തി റെഡി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT, FOOD TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY