കോട്ടയം : ജില്ലയില്‍ തേങ്ങയ്ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും മികച്ച വില ലഭിച്ച് തുടങ്ങിയതോടെ തെങ്ങ് കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ തിരിയുന്നു. ഇതോടെ തെങ്ങിന്‍ തൈകള്‍ക്കും ഡിമാന്‍ഡേറി. കൃഷിഭവനുകളിലും സ്വകാര്യ നഴ്സറികളിലും തൈകള്‍ തേടിയെത്തുന്നവരേറിയതോടെ പല സ്ഥലങ്ങളിലും തൈകളുടെ ലഭ്യത പരിമിതമായി.
കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലും ദിവസേന നിരവധി കര്‍ഷകരാണ് തെങ്ങിന്‍തൈകള്‍ വാങ്ങാനെത്തുന്നത്. കുറ്റ്യാടി, കുള്ളന്‍, ഹൈബ്രിഡ് ഇനങ്ങളിലുള്ള തൈകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. സംസ്ഥാനത്തെ കൃഷിഭവനുകളില്‍ നിന്ന് 17,648 തൈകള്‍ വിതരണം ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ കൃഷിഭവനുകളില്‍ വിതരണത്തിനായി എത്തിച്ചിരുന്ന തെങ്ങിന്‍തൈകള്‍ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നു. അതിനാല്‍ ഇത്തവണ തൈകളുടെ ഉത്പാദനവും കുറച്ചു. നിരവധി കര്‍ഷകര്‍ സ്വകാര്യ നഴ്സറികളെ ആശ്രയിക്കുകയാണ്.
സ്വകാര്യ നഴ്‌സറികളില്‍ തോന്നുംപടി വില
സ്വകാര്യ നഴ്സറികളില്‍ സാധാരണ തെങ്ങിന്‍തൈയ്ക്ക് 250 രൂപയും, ഹൈബ്രിഡിന് 500 രൂപയുമാണ്. മികച്ച ഉത്പാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ളതിനാല്‍ കുറ്റ്യാടി ഇനത്തിനാണ് ആവശ്യക്കാര്‍. കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ 4,000 ഹൈബ്രിഡ് തൈകളും 1,900 കുള്ളന്‍ തൈകളും ഉത്പാദിപ്പിച്ചിട്ടുണ്ട്. ഉത്പാദനത്തിനാവശ്യമായ വിത്തുതേങ്ങ തൃശൂര്‍ ചാവക്കാട്ടില്‍ നിന്നാണ് ശേഖരിക്കുന്നത്.
തേങ്ങ, കൊപ്ര, വെളിച്ചെണ്ണ വില ഉയര്‍ന്നു
ചിരട്ടയ്ക്കും റെക്കാഡ് വില കിലോ 30 - 32 രൂപ
ഡിമാന്‍ഡ് 3 വര്‍ഷം കൊണ്ട് കായ്ഫലം തരുന്ന തൈ
സങ്കരയിനമായ കുള്ളന്‍ തൈകളാണ് പലരും നട്ടത്
''തെങ്ങ് കൃഷിയോടുള്ള വര്‍ദ്ധിച്ചുവരുന്ന താത്പര്യം പരിഗണിച്ച് കൃഷിവകുപ്പിന്റെ കേരഗ്രാമം പദ്ധതി കൂടുതല്‍ ബ്ലോക്കുകളിലേക്ക് വ്യാപിപ്പിക്കണം. കൃഷിഭവനുകള്‍ വഴി കൂടുതല്‍ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യണം.
(എബി ഐപ്പ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി)
coconut farming becoming more poupular among keralites these days
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |