SignIn
Kerala Kaumudi Online
Saturday, 11 July 2026 1.35 AM IST

കേരനാട്ടിൽ നാളികേര ഉത്പാദനം താഴേക്ക്

coconut

തിരുവനന്തപുരം: 'കേരം തിങ്ങും കേരളനാടെ'ന്ന് പേരുകേട്ടിരുന്ന കേരളത്തിൽ കൃത്യമായ വളപ്രയോഗവും വേണ്ട പരിഗണനയും ഇല്ലാതായതോടെ നാളികേര ഉത്പാദനം കൂപ്പുകുത്തുന്നു. അതേസമയം,​അയൽ സംസ്ഥാനങ്ങളിൽ കൃഷിയും ഉത്പാദനവും വർദ്ധിച്ചു. സംസ്ഥാനത്ത് 2023-24ൽ ഹെക്ടറിന് 7,211 എണ്ണമായിരുന്ന ഉത്പാദന ക്ഷമത 2024-25 ആയതോടെ 6,830 എണ്ണമായി ചുരുങ്ങി. കൂടാതെ,​തെങ്ങുകൃഷി 2023-24ൽ 7,65,840 ഹെക്ടറിലുണ്ടായിരുന്നത് 2024-25ൽ 7,54,000 ഹെക്ടറായിട്ടുണ്ട്. വാർഷിക ഉത്പാദനം 2023-24ൽ 5,522 ദശലക്ഷമായിരുന്നത് 2024-25ൽ 5,149 ദശലക്ഷമായി കുറഞ്ഞു. അതേസമയം,​കൊ​മ്പ​ൻ ചെ​ല്ലി,ചെ​മ്പ​ൻ ചെ​ല്ലി എ​ന്നി​വ​യു​ടെ ആ​ക്ര​മ​ണവും കൂ​മ്പു​ചീ​യ​ൽ, കാ​റ്റു​വീ​ഴ്‌​ച, മണ്ഡരി തുടങ്ങിയ രോഗങ്ങളുമാണ് തെങ്ങുകൾ കുറയാൻ കാരണമെന്നാണ് കർഷകർ പറയുന്നത്.

ഫലപ്രദമാവാതെ
കേരഗ്രാമം

കേരഗ്രാമം അടക്കമുള്ള കോടികളുടെ പദ്ധതികൾ നിലവിലുണ്ടെങ്കിലും വേണ്ട വിധത്തിൽ ഫലപ്രദമാകുന്നില്ല . 250 ഹെക്ടർ വിസ്തൃതിയിൽ തെങ്ങ് കൃഷിയുള്ള ഭൂപ്രദേശത്തെ തിരഞ്ഞടുത്ത് സംയോജിത പരിചരണമുറകൾ, ജലസേചന സൗകര്യം മെച്ചപ്പെടുത്തൽ, ജൈവവള ഉത്പാദനം, തെങ്ങ് കയറ്റയന്ത്രങ്ങളുടെ വിതരണം എന്നീ സഹായങ്ങളാണ് നടപ്പാക്കുന്നത്. വളമിടലും മരുന്നു തളിയുമെല്ലാം ഒറ്റത്തവണ കൊണ്ട് അവസാനിപ്പിക്കുന്നതോടെ ഉദ്ദേശിച്ച ഫലം ഉണ്ടാകുന്നില്ല . ചെലവഴിച്ച തുകയുടെ ആനുകൂല്യങ്ങൾ കൃത്യമായി കർഷകരിൽ എത്തുന്നില്ല.

റബറിന്റെ വരവോടെ തെങ്ങ് കൃഷിയോടുള്ള താല്പര്യം കുറഞ്ഞു.

തെങ്ങിന് വേണ്ട പരിചരണം നൽകുന്നില്ല.

ജലസേചന സൗകര്യമില്ല

 രോഗങ്ങൾക്കുള്ള പ്രതിവിധി ചെയ്യുന്നില്ല

കൃഷി കേരളത്തിലും വിളവ് മറുനാട്ടിലും

കേരളത്തിലെത്തുന്ന കരിക്ക്, തേങ്ങ എന്നിവയുടെ ഭൂരിഭാഗവും തമിഴ്‌നാട്ടിൽ നിന്നാണ് . രോഗം വന്ന തെങ്ങുകൾ വെട്ടിമാറ്റി പെട്ടെന്ന് കായ്ക്കുന്ന തെങ്ങുകൾ ഓരോ വർഷവും അവിടെ നട്ടുപിടിപ്പിക്കാറുണ്ട്. സർക്കാർ പദ്ധതിക്ക് കാത്തുനിൽക്കാതെ കൃത്യമായ പരിചരണം ഉറപ്പാക്കുന്നു.

1. കേരളം
കൃഷി...........................................7,54,000 ഹെക്ടർ
വാർഷിക ഉത്പാദനം........5,149 ദശലക്ഷം
ഉത്പാദന ക്ഷമത.................6,830 ഹെക്ടർ

2. തമിഴ്നാട്
കൃഷി..............................5,05,530 ഹെക്ടർ
ഉത്പാദനം.................6251 ദശലക്ഷം
ഉത്പാദന ക്ഷമത....12,367 ഹെക്ടർ


3. ആന്ധ്രപ്രദേശ്
കൃഷി..............................1,08,480 ഹെക്ടർ
ഉത്പാദനം.................1,735 ദശലക്ഷം
ഉത്പാദന ക്ഷമത......16,002 ഹെക്ടർ

ഉത്പാദന ക്ഷമത

(കേരളത്തിലെ അഞ്ച് വർഷത്തെ കണക്ക്)​

2020-21.....................................9,030 ഹെക്ടർ
2021-22.....................................27,215 ഹെക്ടർ
2022-23.....................................7,402 ഹെക്ടർ
2023-24.....................................7,211ഹെക്ടർ
2024-25.....................................6,830 ഹെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCONUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360