SignIn
Kerala Kaumudi Online
Friday, 07 August 2026 5.52 PM IST

ഗോതമ്പ് പുട്ടും അരിപ്പുട്ടുമൊക്കെ കഴിച്ച് മടുത്തോ? ഈ വെറൈറ്റി വിഭവം പരീക്ഷിച്ചുനോക്കൂ

banana-puttu
പ്രതീകാത്മക ചിത്രം

കേരളത്തിന്റെ തനതായ പ്രഭാത ഭക്ഷണവിഭവമാണ് പുട്ട്. ഗോതമ്പ് പുട്ട്, അരിപ്പുട്ട്, ചോളം പുട്ട്, റവ പുട്ട്, റാഗി പുട്ട് എന്നിങ്ങനെ വിവിധ തരത്തിലെ പുട്ട് മലയാളികൾ തയ്യാറാക്കാറുണ്ട്. എന്നാൽ പതിവ് പുട്ട് കഴിച്ച് മടുത്തവർക്ക് ഒരു വെറൈറ്റി പുട്ട് പരീക്ഷിക്കാം. വായിലിട്ടാൽ അലിഞ്ഞുപോകുന്നത്രയും മൃദുലമായതും മധുരമൂറുന്നതുമായ ഈ വെറൈറ്റി പുട്ട് തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • അരിപ്പൊടി - ഒന്നര കപ്പ്
  • വാഴപ്പഴം ചെറുത് - അ‌ഞ്ച്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ശർക്കര - ഒരു കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളിൽ ഒന്നരക്കപ്പ് അരിപ്പൊടിയെടുക്കണം. അതിലേയ്ക്ക് ഒരു നുള്ള് ഉപ്പ് ചേർക്കാം. ശേഷം ചെറുചൂട് വെള്ളം അരിപ്പൊടി നനയാൻ പാകത്തിന് ഒഴിച്ചുകൊടുക്കാം. ഈ സമയം പുട്ടുകുറ്റിയിൽ വെള്ളം നിറച്ച് അടുപ്പിൽ വയ്ക്കാം. ഇനി കുറ്റിയിൽ ആദ്യം തേങ്ങ ചിരകിയത് ഇട്ടുകൊടുക്കണം. മുകളിൽ അരിപ്പൊടി,​ പിന്നാലെ പഴം നുറുങ്ങിയത്,​ ശർക്കര ചിരകിയത് എന്നിങ്ങനെ മാറിമാറി ഇട്ടുകൊടുക്കാം. ആവിയിൽ വേവിച്ചെടുത്താൽ നല്ല മൃദുലമായ രുചിയേറിയ പുട്ട് തയ്യാറായി. കറിയില്ലാതെ തന്നെ ചൂടോടെ പുട്ട് കഴിക്കാം. കുട്ടികൾക്ക് നാലുമണി പലഹാരമായും ഈ മധുരപ്പുട്ട് ഉണ്ടാക്കി കൊടുക്കാം.

English Summary

A Malayalam news article introduces a sweet and soft variety of Puttu, a traditional Kerala breakfast, offering an alternative to common preparations. The recipe uses rice flour, small bananas, jaggery, and grated coconut, layered and steamed. This unique sweet Puttu, suitable as an evening snack, can be enjoyed hot without curries, providing a distinct culinary option.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARIETY PUTTU, PUTTU RECIPE, RECIPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY