ന്യൂഡൽഹി: രാഷ്‌ട്രീയപ്പോരുകൾക്ക് പേരുകേട്ട രാജ്യതലസ്ഥാനത്ത് ഇന്ന് നടക്കുന്നത് അൽപം വ്യത്യസ്‌തമായൊരു തിരഞ്ഞെടുപ്പാണ്. നഗരത്തിലെ ഏറ്റവും തടിച്ച നായയെ കണ്ടെത്തുന്നതിനുള്ള വൈറൽ മത്സരമായ 'ഫാറ്റ് ഡോഗ്‌സ് ഒഫ് ഡൽഹി' യുടെ ഗ്രാൻഡ് ഫിനാലെയാണ് ഇന്ന് നടക്കുന്നത്. ആഴ്‌ചകളോളം നീണ്ടുനിന്ന മത്സരത്തിലെ അവസാനഘട്ട വിജയിയെ ഇന്നറിയാം.
ഇൻസ്റ്റഗ്രാം പേജായ ഫാറ്റ് ഡോഗ്‌സ് ഒഫ് ഡൽഹിയാണ് മത്സരം സംഘടിപ്പിച്ചത്. ഡൽഹിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 64 നായ്‌ക്കളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു നോക്കൗട്ട് രീതിയിലുള്ള മത്സരം. ഇതോടെ വിവിധ പ്രദേശങ്ങളിലെ നായ്‌ക്കൾ സോഷ്യൽമീഡിയ താരങ്ങളായി മാറി. ഫാൻ ക്ലബുകൾ പ്രചാരണ പോസ്റ്ററുകളും വോട്ട് അഭ്യർത്ഥനകളുമായെത്തിയതോടെ മത്സരത്തിന് തിരഞ്ഞെടുപ്പ് ചൂടിന്റെ പ്രതീതി തന്നെയുണ്ടായി.
മത്സരത്തിൽ ശ്രദ്ധ നേടിയവരിൽ സാകേതിലെ ഗൂഗൂയും യൂസഫ് സരായിലെ രാംബാബു അഥവാ ചോങ്കിയും ഉൾപ്പെടുന്നു. 46 ഗ്രാം ഭാരമുള്ള മിക്‌സഡ്-ബ്രീഡ് നായയായ ഗൂഗു നിലവിൽ ഭാരം കുറയ്‌ക്കാനുള്ള ചികിത്സയിലാണ്. അതേസമയം, യൂസഫ് സരായിലെ രാംബാബു പ്രദേശവാസികൾക്കിടയിൽ ഏറെ പരിചിതനാണ്. ജനശ്രദ്ധയാകർഷിച്ച ഈ വ്യത്യസ്‌തമായ മത്സരത്തിനിടയിൽ ദുഃഖകരമായ ചില നിമിഷങ്ങളും ഉണ്ടായി. ഹൗസ് ഖാസിലെ എസ്‌ഡിഎ മാർക്കറ്റിൽനിന്നുള്ള ഗോള, ഖാൻ മാർക്കറ്റിലെ താര എന്നീ ജനപ്രിയ മത്സരാർത്ഥികൾ ഫൈനലിന് തൊട്ടുമുൻപായി മരണപ്പെട്ടു. വർഷംതോറും അലാസ്‌കയിൽ നടക്കുന്ന 'ഫാറ്റ് ബിയർ വീക്ക്' ആണ് ഈ മത്സരത്തിന് പ്രചോദനമായത്. എന്നാൽ, ഡൽഹിയിലേക്കെത്തിയപ്പോൾ കരടിയുടെ സ്ഥാനത്ത് നായയായി മാറിയെന്ന് മാത്രം.
Delhi is hosting a quirky “Fat Dogs of Delhi” contest, with 64 dogs competing to be crowned the city’s fattest dog. The Instagram-organized knockout competition concludes with its grand finale today.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |