SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.51 PM IST

ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങൾക്ക് പുതിയ നിയമം; മാറ്റം ഒക്‌ടോബർ ഒന്നുമുതൽ, ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

representative-image
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ബാങ്കുകളിൽ വലിയ തുകകൾ നിക്ഷേപിക്കാൻ പദ്ധതിയിടുന്നവരാണോ? എങ്കിൽ ഒക്‌ടോബർ ഒന്നുമുതൽ ബാങ്കിന്റെ വെബ്‌സൈറ്റ് പരിശോധിക്കുന്നത് പ്രധാനമാണ്. വലിയ തുകയിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് സംബന്ധിച്ച വിവരങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനായി പുതിയ വ്യവസ്ഥകൾ കൊണ്ടുവന്നിരിക്കുകയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ.

പുതിയ ചട്ടപ്രകാരം. ബൾക്ക് ഡെപ്പോസിറ്റുകൾക്ക് നൽകുന്ന പലിശനിരക്കുകൾ എല്ലാദിവസവും ബാങ്കുകൾ അവരുടെ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. എല്ലാദിവസവും 10 മണിക്ക് മുൻപായി നിരക്ക് പ്രസിദ്ധീകരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പിന്നീട് ഈ നിരക്കിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടെങ്കിൽ 10 മിനിറ്റുവരെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്.

എന്താണ് ബൾക്ക് ഡെപോസിറ്റ്?

ഷെഡ്യൂൾഡ് കൊമേഴ്‌ഷ്യൽ ബാങ്കുകളിലെ മൂന്ന് കോടിയിലധികം വരുന്ന ടേം ഡെപ്പോസിറ്റുകളെയാണ് പൊതുവെ ബൾക്ക് ഡെപ്പോസിറ്റുകളായി കണക്കാക്കുന്നത്. ഇത്രയും വലിയ തുക നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് ഒക്‌ടോബർ ഒന്നുമുതൽ ബാങ്കിന്റെ വെബ്‌സൈറ്റിൽ കയറി അന്നത്തെ പലിശനിരക്ക് പരിശോധിക്കാം. അതായത്, ആദ്യം നിരക്ക് അറിഞ്ഞതിനുശേഷം പണം നിക്ഷേപിക്കണോയെന്ന് തീരുമാനിക്കാം. ഇത് വിവിധ ബാങ്കുകളിലെ പലിശനിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യാൻ നിക്ഷേപകനെ സഹായിക്കും. ചെറിയ തുകകൾ നിക്ഷേപിക്കുന്നവർക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.

ബൾക്ക് നിക്ഷേപകർ ശ്രദ്ധിക്കേണ്ടത് ഈ മൂന്ന് കാര്യങ്ങൾ?

  • എഫ്‌ഡി ബുക്ക് ചെയ്യുന്നതിന് മുൻപ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അന്നത്തെ ബൾക്ക് ഡെപോസിറ്റ് പലിശനിരക്ക് പരിശോധിക്കുക.
  • പ്രസിദ്ധീകരിച്ച നിരക്കിന്റെ സ്‌ക്രീൻഷോട്ട് അല്ലെങ്കിൽ മറ്റേതെങ്കിലും രേഖ സൂക്ഷിക്കുന്നത് പ്രയോജനകരമായേക്കാം
  • എഫ്‌ഡി ബുക്ക് ചെയ്‌ത ശേഷം ലഭിക്കുന്ന ഡെപോസിറ്റ് രസീതിലും മറ്റ് രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്ന പലിശനിരക്ക് പരിശോധിക്കുക. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നിരക്കും നിങ്ങളുടെ എഫ്‌ഡിയിൽ നൽകിയിരിക്കുന്ന നിരക്കും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് പ്രധാനമാണ്.

English Summary

From October 1, banks must publish daily bulk deposit interest rates on their websites before 10 a.m. Depositors can compare rates before investing and should verify the rate on their FD receipt.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIXED DEPOSIT, NEW BANK RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY