SignIn
Kerala Kaumudi Online
Thursday, 10 September 2026 11.56 AM IST

ആനയെ കാക്കാൻ ‘കുഞ്ഞൻ പാപ്പാൻ’; ഇടംവലം ചേർന്ന് നായ, വീഡിയോ വൈറൽ

elephant
വീഡിയോയിൽ നിന്ന്

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിൽ ആനയും നായയും തമ്മിലുള്ള അപൂർവമായൊരു കൂട്ടുകെട്ട് കാണിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

കേരളത്തിലെ ഒരു പള്ളിയിലെ പെരുന്നാളിനെത്തിയ ആനയ്‌ക്കൊപ്പം നടക്കുന്ന നായയാണ് വീഡിയോയിലെ താരം. ആനയുടെ ഇടംവലം നായ നടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആനയ്ക്ക് കാവൽ നിൽക്കുന്നതുപോലെയാണ് നായയുടെ പെരുമാറ്റം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വേഗം തന്നെ വൈറലായി.

'ആനക്ക് ഇടം വലം നായ കാവൽ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഒരു മില്യൺ വ്യൂസ് വീഡിയോ നേടികഴിഞ്ഞു. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കുമായി രംഗത്തെത്തുന്നത്.

'സജിട്ടാ ഇവിടെ സേഫ് അല്ല', 'ആശാനെ വാടക വാങ്ങുമ്പോൾ. എന്റെയും കൂടെ ചേർത്ത് വാങ്ങണേ', ' ലെ പട്ടി: ഞാൻ ഉള്ളത് കൊണ്ട് അവൻ അടങ്ങി നിന്നോളും. എന്നെ വല്യ പേടിയ', 'ആന പ്രേമി ആണെന്ന് തോന്നുന്നു', 'അവന്റെ നടത്തം കണ്ടാൽ തോന്നും അവനാണ് ഒന്നാം പാപ്പാൻ എന്ന്' 'അവനും ചെറിയൊരു നെറ്റിപ്പട്ടം കെട്ടി കൊടുക്കാമായിരുന്നു'- ഇങ്ങനെ പോകുന്നു കമന്റുകൾ.

A post shared by Jithin Jacob Chittilappilly (@yathrikan_kl08)


English Summary

A heartwarming video of a dog accompanying and seemingly guarding an elephant during a church festival in Kerala has gone viral on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT DOG VIRAL VIDEO, GURUVAYUR ELEPHANT, KERALA VIRAL VIDEO, ELEPHANT CARETAKER DOG, SOCIAL MEDIA VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY