SignIn
Kerala Kaumudi Online
Monday, 31 August 2026 12.51 PM IST

പുതുതായി നിർമിച്ച റോഡിൽ പത്രം വിരിച്ചിരുന്ന് ആഹാരം കഴിക്കുന്ന കുടുംബം; വീഡിയോയ്ക്ക് പിന്നാലെ വിമർശനം

indian-family
എക്‌സ്‌പ്രസ്‌വേയിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം

ജയ്‌പൂർ: പുതിയതായി ഉദ്ഘാടനം ചെയ്ത എക്‌സ്‌പ്രസ്‌വേ പിക്‌നിക്ക് ‌സ്‌പോട്ടാക്കി മാറ്റിയ കുടുംബത്തിനുനേരെ വിമർശനം ശക്തം. കുടുംബം റോഡിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനമുയ‌ർന്നത്. 'ശിവ് മഹേശ്വരി' എന്ന ഇൻസ്റ്റാഗ്രാം ഉപഭോക്താവ് പങ്കുവച്ച വീഡിയോയാണ് ചർച്ചയാവുന്നത്.

പത്രങ്ങളും ടാർപോളിനും റോഡിൽ വിരിച്ചിട്ട് അതിലിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്ളേറ്റുകളിൽ ഭക്ഷണം വിളമ്പുന്നതും കാണാം. വീഡിയോ വൈറലായതിന് പിന്നാലെ പൊതുസ്ഥലങ്ങളെ സ്വകാര്യ പിക്നിക് സ്‌പോട്ടുകളാക്കി മാറ്റിയതിനെതിരെ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ രംഗത്തെത്തുകയായിരുന്നു. അടിസ്ഥാന പൗരബോധത്തെയും പൊതു സ്വത്തിനെയും അവഗണിക്കുന്ന പെരുമാറ്റത്തിൽ ആളുകൾ അഭിമാനിക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് പലരും വിമർശിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ചും ചിലർ ആശങ്കകൾ ഉന്നയിച്ചു.

English Summary

A family in Jaipur drew widespread criticism after a video showing them picnicking on a newly inaugurated expressway went viral. Social media users condemned their actions, citing a lack of civic sense and disregard for public property. The incident sparked outrage over turning public infrastructure into private spaces and raised concerns about potential littering.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN FAMILY, INDIAN FAMILY EATING IN ROAD, INDIAN FAMILY EATING IN EXPRESSWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360