SignIn
Kerala Kaumudi Online
Friday, 11 September 2026 1.28 PM IST

ഫോർച്യൂണർ കാർ സ്വന്തമായുള്ള ഇന്ത്യയിലെ കാള; ലഖാനെ കുറിച്ച് കേട്ടിട്ടുണ്ടോ?

lakhan
ലഖാനും കാറും

തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലുമെല്ലാം വളരെ ജനപ്രീതിയുള്ള ഒരു വിനോദമാണ് കാളയോട്ട മത്സരം. അത്തരത്തിൽ 250ഓളം കാളയോട്ട മത്സരത്തിൽ വിജയിച്ച 'ലഖാൻ' എന്ന കാളയാണ് ഇപ്പോൾ മഹാരാഷ്ട്രയിലെ താരം. അസാമാന്യമായ കരുത്തിനും വേഗതയ്ക്കും പേരുകേട്ട ലഖാന് ധാരാളം ആരാധകരും മഹാരാഷ്ട്രയിലുണ്ട്.

കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 300 മത്സരങ്ങളിൽ ലഖാൻ പങ്കെടുത്തിട്ടുണ്ട്. അതിൽ 250ഓളം മത്സരങ്ങളിൽ വിജയിച്ചു. കാളയോട്ട മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലഖാൻ ഇതിനകം തന്നെ നിരവധി ട്രോഫികളും പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായ വിജയങ്ങളോടെ മത്സരവേദികളിൽ ലഖാന്റെ പേര് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

ലഖാന്റെ പ്രശസ്തി ഉയർത്തിയ മറ്റൊരു നേട്ടമാണ് 2025 നവംബറിൽ സാംഗ്ലിയിലെ ടാസ്ഗാവിൽ നടന്ന കാളയോട്ട മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ലഖാന് ലഭിച്ചത് സാധാരണ സമ്മാനമൊന്നുമല്ല, ഒരു പുതിയ ഫോർച്യൂണർ കാറാണ്. കാളയുടെ ശാരീരികക്ഷേമം നിലനിർത്താൻ കർശനമായ ഡയറ്റാണ് പിന്തുടരുന്നതെന്ന് ലഖാന്റെ ഉടമ പറയുന്നു. ലഖാന്റെ പരിപാലനത്തിനും ചികിത്സയ്ക്കുമായി ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപ വരെയാണ് ഉടമ ചെലവാക്കുന്നത്. ഒരു ദിവസം ഏകദേശം 10 നാടൻ മുട്ടകൾ,​ 10 ലിറ്റർ ശുദ്ധമായ പാൽ,​ കശുവണ്ടി,​ ബദാം. നാടൻ നെയ്യ്. ഉയർന്ന ഗുണമേന്മയും പോഷകസമൃദ്ധവുമായ കാലിത്തീറ്റ എന്നിവയാണ് ലഖാന് നൽകുന്നത്.

English Summary

A bull named Lakhan has become a popular attraction in Maharashtra after winning around 250 bullock cart races in the last four years. Having participated in nearly 300 competitions, Lakhan has won numerous trophies and prizes. After securing first place in a race held in Tasgaon, Sangli, in November 2025, Lakhan was awarded a new Fortuner car.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LAKHANS BULL, BULLOCK CART RACE, MAHARASHTRA BULL, FORTUNER PRIZE, KAALAVANDIYOTTAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY