SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.35 PM IST

'അമ്മേ കാണണം'; വാശിപിടിച്ചു നിന്ന കുരുന്നിനെ ആശ്വസിപ്പിച്ച് അനു സിതാര

anu-sithara

ആദ്യമായി സ്‌കൂളിലേക്ക് പോകുമ്പോൾ അമ്മയെ തിരികെ വീട്ടിലേക്ക് വരണമെന്ന് വാശിപിടിച്ച് കരയാത്തവർ വിരളമാണ്. അമ്മയെ ചുറ്റിപ്പറ്റിനിന്ന ലോകത്തിനപ്പുറം മറ്റൊന്നിലേക്ക് ഇഴുകിച്ചേരാൻ പ്രയാസപ്പെട്ട്, മാറിയിരുന്ന് കരഞ്ഞിരുന്ന ഒരാളെയെങ്കിലും നമുക്ക് ഓർമ്മയുണ്ടാകും. അല്ലെങ്കിൽ ആ ഒരാൾ നമ്മൾ തന്നെയാകും.

ഇപ്പോഴിതാ തിരികെ കൂട്ടിക്കൊണ്ടുപോകാനായി അമ്മ എപ്പോൾ വരുമെന്നോർത്ത്‌ സങ്കടപ്പെടുന്ന ഒരു കുഞ്ഞിന്റെ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ അനുസിതാര. താരത്തിന്റെ നൃത്തവിദ്യാലയമായ കമലദളത്തിൽ നൃത്തം അഭ്യസിക്കാനെത്തിയതായിരുന്നു ആ കുരുന്ന്.'ഏതൊരു നർത്തകിയുടെയും പിന്നിൽ ഒരുപാട് സ്വപ്‌നങ്ങളുള്ള ഒരമ്മയുണ്ടാകും' എന്ന അടിക്കുറിപ്പോടെയാണ് അനുസിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'അമ്മേ കാണണം' എന്ന് പറഞ്ഞുകൊണ്ടാണ് കുഞ്ഞുശിഷ്യ അനുവിന് സമീപത്തേയ്‌ക്ക് ഓടി വരുന്നത്. ക്ലോക്കിലേക്ക് കൈചൂണ്ടി സമയം എത്രയായെന്ന് നോക്കിക്കേ എന്നായിരുന്നു അനുവിന്റെ മറുപടി. കുരുന്ന് അതുനോക്കി തലയാട്ടുന്നുണ്ട്. 'ഇനി ഒരു നൂറുവരെ എണ്ണുമോ? അതുകഴിഞ്ഞ് കാണാല്ലേ' എന്ന് അനു ചോദിക്കുമ്പോൾ കുഞ്ഞുശിഷ്യ അത് സമ്മതിക്കുന്നു.

'പാവമല്ലേ അമ്മ, ഡാൻസ് കളിച്ച് കാണാനുള്ള ഇഷ്‌ടം കൊണ്ടല്ലേ ഇവിടെ കൊണ്ടാക്കിയത്. അപ്പോൾ മോളെന്താ ചെയ്യേണ്ടത്' എന്ന് അനു ചോദിക്കുമ്പോൾ ചിരിക്കണം എന്ന് ആ കൊച്ചുമിടുക്കി മറുപടി നൽകുന്നു. ഡാൻസും ചെയ്യണമെന്ന് കുട്ടിയെ ഓർമ്മിപ്പിച്ച ശേഷം 'ചുണ്ടത്ത്' എങ്ങനെയാ ചെയ്യുന്നതെന്ന് ചോദിക്കുന്നു. തുടർന്നും നൃത്തവിദ്യാലയത്തിലെ കുട്ടികളെല്ലാം ചേർന്ന് 'എന്തമ്മേ ചുണ്ടത്ത് മല്ലിക്കൊളുന്ത്' എന്ന പാർട്ടിന് നൃത്തം ചെയ്യുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY