SignIn
Kerala Kaumudi Online
Monday, 31 August 2026 1.40 PM IST

മെഹന്തിയിട്ട് റെക്കോർഡും നേടാം; 29.5  അടി നീളത്തിൽ ഡിസൈനൊരുക്കി ഫാത്തിമ

fathima-hisana
ഫാത്തിമ ഹിസാന

ആലപ്പുഴ: മെഹന്തി ഡിസൈനിംഗിൽ റെക്കോർഡ് നേട്ടവുമായി മാന്നാർ സ്വദേശിനി. 29.5 അടി നീളമുള്ള മെഹന്തി ഡിസൈൻ നിർമിച്ചാണ് വിദ്യാർത്ഥിനി 2026ലെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് നേട്ടം കരസ്ഥമാക്കിയത്. മാന്നാർ കുരട്ടിശേരി വഴിയമ്പലതെക്കേതിൽ എം എ നസീറിന്റെയും ഷാമില മോളുടെയും മകൾ ഫാത്തിമ ഹിസാനയാണ് ഈ നേട്ടത്തിനുടമ. നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥിനിയാണ്.

മലപ്പുറം സ്വദേശിനിയുടെ റെക്കോർഡാണ് ഫാത്തിമ തകർത്തത്. 27 അടി നീളമുള്ള ഡിസൈനായിരുന്നു അത്. മൂന്ന് വർഷമായി കല്യാണങ്ങൾക്കടക്കം മെഹന്തി വർക്കുകൾ ചെയ്യുകയാണ് ഫാത്തിമ. സമൂഹമാദ്ധ്യമത്തിൽ കണ്ട ഒരു വീഡിയോയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലെത്താൻ പ്രചോദനമായത്. മൂന്ന് ദിവസം രാത്രി ഒരുമണിക്കൂർ വീതം ചെലവഴിച്ചാണ് ഫാത്തിമ ഡിസൈൻ തയ്യാറാക്കിയത്.

അറുപതോളം പേപ്പറുകൾ കൂട്ടിയോജിപ്പിച്ച് 29.5 അടി നീളവും 3.5 അടി വീതിയുള്ള ഡിസൈൻ നിർമിക്കുകയായിരുന്നു. പത്ത് മെഹന്തി കോണുകളായിരുന്നു ഇതിനായി ഉപയോഗിച്ചത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അധികൃതരുടെ നിർദേശപ്രകാരം മെഹന്തി ഡിസൈൻ തയ്യാറാക്കുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും ജൂൺ മാസത്തിൽ അയച്ചുകൊടുത്തു. ജൂലായ് 28നാണ് റെക്കോ‌ർഡ് പ്രഖ്യാപനമെത്തിയത്.

സ്‌കൂളിലെ അദ്ധ്യാപകരുടെയും പ്രിൻസിപ്പാളിന്റെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെയാണ് നേട്ടം സ്വന്തമാക്കിയതെന്ന് ഫാത്തിമ പറഞ്ഞു. ആറാം ക്ളാസ് വിദ്യാർത്ഥിനി ഐഷ നസീർ, രണ്ടാം ക്ളാസ് വിദ്യാർത്ഥിനി മുഹമ്മദ് ആസിഫ് എന്നിവർ സഹോദരങ്ങളാണ്.

English Summary

Fatima Hisana, a Plus Two student from Mannar, Alappuzha, set a new record in mehndi designing, earning a 2026 India Book of Records entry. She created an intricate 29.5-foot long design, surpassing the previous record of 27 feet. Hisana completed the extensive artwork over three nights, demonstrating exceptional skill.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA MEHNDI RECORD, FATHIMA HISANA, MANNAR MEHNDI ARTIST, INDIA BOOK OF RECORDS 2026, MANNAR MEHNDI RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY