SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.25 PM IST

'അടുത്ത വർഷം രണ്ടാം ക്ലാസിലാകുമ്പോൾ ഇവിടെയാണ് താമസിക്കുന്നത്'; ആശാന്റെ കുഞ്ഞ്‌ ആരാധകൻ

malhar

മഹാകവി കുമാരനാശാന് പഴയ തലമുറയിൽ മാത്രമല്ല പുതിയ തലമുറയിലുമുണ്ട് ആരാധകർ. ഈ ആരാധകനെ നേരത്തെ തന്നെ പലർക്കും പരിചയം കാണും. മറ്റാരുമല്ല, കെ എസ് ശബരീനാഥന്റെയും ദിവ്യ എസ് അയ്യർ ഐഎഎസിന്റെയും മകൻ മൽഹാർ ആണ് ആ കുഞ്ഞു വലിയ ആരാധകൻ. വലിയ ആവേശത്തിലാണ് ഈ ആരാധകൻ കുമാരനാശാനെ കാണാൻ തോന്നയ്‌ക്കലിൽ എത്തിയത്.

ദിവ്യ എസ് അയ്യർ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുമാരനാശാനെ കാണാൻ പോകുന്ന തന്റെ മകന്റെ സന്തോഷം പങ്കുവച്ചത്. അമ്മയുടെ മടിയിലിരുന്നാണ് എനിക്ക് കുമാരനാശാനെ കാണണമെന്നും അതിനായ് തോന്നക്കലിലേക്ക് പോകുകയാണെന്നും മൽഹാർ പറയുന്നത്. കുമാരനാശാനെ പൂവണിയിക്കണമെന്നും മൽഹാർ പറയുന്നുണ്ട്.

ആശാൻ സ്‌‌മാരകത്തിൽ എത്തിയ മൽഹാർ കൈയിലെ ഹാരവുമായി ആശാൻ പ്രതിമയ്‌ക്ക് അരികിലേക്ക് ഓടുന്നതാണ് പിന്നീട് കാണുന്നത്. വലിയ ആവേശത്തിൽ കുമാരനാശന്റെ രൂപത്തിനരികിൽ എത്തിയെങ്കിലും മറ്റൊരാളുടെ സഹായത്താലാണ് മൽഹാർ ഹാരമണിയിച്ചത്. ഒരു വിധം പ്രയാസപ്പെട്ട് മാലയിട്ട് കഴിഞ്ഞയുടൻ ആശാന്റെ രൂപത്തെ വണങ്ങാനും കുഞ്ഞു മിടുക്കൻ മറന്നില്ല.

പിന്നെയും കഴിഞ്ഞില്ല. ഓടി നടന്ന് അവിടെയെല്ലാം ചുറ്റി കാണുന്ന മൽഹാറിനെയും വീഡിയോയിൽ കാണാം. ആശാന്റെ വീട്ടിലെത്തിയപ്പോൾ താൻ അടുത്ത വർഷം രണ്ടാം ക്ലാസിലാകുമ്പോൾ ഇവിടെ വന്ന് താമസിക്കുമെന്നും അവൻ പറയുന്നുണ്ട്. മകന്റെ വർത്തമാനവും ആവേശവുമെല്ലാം ചെറുചിരിയോടെ ആസ്വദിക്കുന്ന ദിവ്യ എസ് അയ്യറിനെയും വീഡിയോയിൽ കാണാം.

കേരള സാംസ്‌കാരിക വകുപ്പിന് കീഴിൽ തോന്നയ്‌ക്കലിൽ ആശാൻ സ്‌മരണകളുമായി പ്രവർത്തിക്കുന്ന കുമാരാനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കാണ് ദിവ്യ എസ് അയ്യർ മകനുമായി എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, DIVYASIYER, VIRALVIDEO, KUMARANASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY