SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.11 PM IST

വിസ്കി കുപ്പി പിടിച്ചിരിക്കുന്ന റാക്കൂണുമായി ഹാലൻഡ്: അമ്പരന്ന് സോഷ്യൽ മീഡിയ, പിന്നിലെ രസകരമായ കഥ!

erling-haaland
എർലിംഗ് ഹാലൻഡ്

ഓസ്ലോ: നോർവെയുടെ സൂപ്പർതാരം എർലിംഗ് ഹാലൻഡ് നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഫുഡ്ബോൾ ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് മറ്റൊരാളാണ്. വിസ്‌കി കുപ്പി കയ്യിൽ പിടിച്ചിരിക്കുന്ന റാക്കൂൺ പാവയാണ് താരം.

വിമാനത്തിൽ നിന്ന് റാക്കൂണും കയ്യിൽപിടിച്ച് ഇറങ്ങുന്ന ഹാലൻഡിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലാണ്. സംഭവം വൈറലായതിന് പിന്നാലെ ‘ഇത് എന്നെ പിന്തുടർന്ന് വീട്ടിലെത്തി’ എന്ന അടിക്കുറിപ്പോടെ റാക്കൂണിനൊപ്പമുള്ള ചിത്രവും താരം എക്സിൽ പോസ്റ്റുചെയ്തിരുന്നു.

ഏകദേശം 750 യുഎസ് ഡോളർ (ഏകദേശം 62,000ത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന റാക്കൂൺ ഹാലൻഡിന്റെ കയ്യിലെത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. ലോകകപ്പ് മത്സരങ്ങൾക്കായി നോർ‌വെ ടീം അമേരിക്കയിലെ ടെക്സസിൽ എത്തിയിരുന്നു. മത്സരത്തിനിടയിലെ ഇടവേളകളിൽ ഡാളസിലെ പ്രശസ്തമായ വൈൽഡ് വെസ്‌‌റ്റേൺ സ്റ്റോർ ഹാലൻഡ് സന്ദർശിച്ചിരുന്നു.

അവിടെ നിന്നും ടെക്സസ് ശൈലിയിലുള്ള കറുത്ത കൗബോയ് തൊപ്പിയും ലെതർ ബൂട്ട്സും താരം വാങ്ങി. ഇതിനിടെയാണ് കടയിലെ വിചിത്രമായ മൃഗങ്ങളുടെ പാവകൾ ഹാലൻഡിന്റെ കണ്ണിൽപ്പെട്ടത്. ഇക്കൂട്ടത്തിലായിരുന്നു വിസ്കി കുപ്പി പിടിച്ചു നിൽക്കുന്ന റാക്കൂൺ ഉണ്ടായിരുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ഇത് ഹാലൻഡിന് ഇഷ്ടമാകുകയായിരുന്നു. പിന്നാലെ 750 യുഎസ് ഡോളർ നൽകി താരം ഇതിനെ സ്വന്തമാക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഹാലൻഡിന്റെ ചിത്രം വൈൽഡ് വെസ്റ്റേൺ സ്റ്റോർ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനോട് 2-1 ന് പരാജയപ്പെട്ട് നോർവേ പുറത്തായെങ്കിലും ലോകകപ്പിൽ ടീമിന്റെ ചരിത്രപരമായ ക്വാർട്ടർ ഫൈനൽ പ്രവേശനത്തിന് നേതൃത്വം നൽകിയത് ഹാലൻഡാണ്. പ്രീ-ക്വാർട്ടറിൽ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചാണ് നോർവെ മുന്നേറിയത്. ടൂ‌ർണമെന്റിൽ ഉടനീളം എഴ് ഗോളുകൾ നേടി ഹാലൻഡ് ടീമിന്റെ ടോപ്പ് സ്കോററുമായിരുന്നു.

English Summary

A photo of football star Erling Haaland posing with a raccoon holding a whiskey bottle has gone viral, leaving social media users amused and curious. The unusual image quickly sparked reactions online, but the story behind it turned out to be light-hearted, making it another memorable viral moment for the Manchester City striker.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERLING HAALAND, RACCOON, VIRALVIDEO, FIFA WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360