SignIn
Kerala Kaumudi Online
Wednesday, 08 July 2026 2.40 PM IST

'സ്വന്തമായി ദേശീയപക്ഷിയുള്ള കുടുംബം'; അരിമണി കൊടുത്ത് മയിലിനെ വശത്താക്കി കുഞ്ഞിപ്പെണ്ണ്

viral-video
വീട്ടിലെത്തിയ മയിലിന് തീറ്റ കൊടുക്കുന്ന കുഞ്ഞിപ്പെണ്ണ്

ഏത് ജീവിയെയും ഇണക്കിയെടുക്കാൻ മനുഷ്യന് അസാമാന്യ കഴിവാണ്. വഴിയോരത്ത് സ്ഥിരം കാണുന്ന പട്ടിയെയും പൂച്ചയെയും മുതൽ വീട്ടിലേയ്‌ക്ക് സ്ഥിരമായെത്തുന്ന അണ്ണാൻകുഞ്ഞിനെയും കാക്കയെയുംവരെ ഇണക്കിയെടുത്തവരുടെ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോഴിതാ, വീട്ടിലേക്ക് സ്ഥിരമായെത്തിയ മയിലിനെ ഇണക്കിയെടുത്ത ഒരു കൊച്ചുമിടുക്കിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

വീട്ടിലേയ്‌ക്കെത്തിയ മയിലിനെ കുഞ്ഞാപ്പിയെന്നാണ് കൊച്ചുമിടുക്കി വിളിക്കുന്നത്. കുഞ്ഞിപ്പെണ്ണെന്നാണ് സോഷ്യൽ മീഡിയ ആ കുരുന്നിനെ വിളിക്കുന്നത്. വീട്ടിലേക്ക് കുഞ്ഞാപ്പി എത്തുമ്പോഴെല്ലാം അടുക്കളയിൽനിന്ന് ചെറിയപാത്രത്തിൽ നിറയെ അരിമണിയെടുത്ത് നൽകാൻ കുഞ്ഞിപ്പെണ്ണ് മറക്കാറില്ല. അങ്ങനെ അരിമണി കൊടുക്കുന്നതിനിടയിൽ തന്റെ വിശേഷങ്ങളെല്ലാം അവൾ കുഞ്ഞാപ്പിയോട് പറയും. അനുസരണയോടെ അരിമണി കൊത്തിപ്പെറുക്കുന്ന മയിലിനരികിൽനിന്ന് പാട്ടുപാടുന്നതിന്റെയുമെല്ലാം വീഡിയോകൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

വീട്ടിൽ മയിൽ വരുന്നത് ഐശ്വര്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മുരുകൻ കഴിഞ്ഞാൽ സ്വന്തമായി മയിലുള്ളയാളാണ് കുഞ്ഞിപ്പെണ്ണെന്നും ചിലർ തമാശയായി പറയുന്നുണ്ട്. അതേസമയം,​ ചിലരാകട്ടെ മയിലിന്റെ അരികിൽ നിൽക്കുമ്പോൾ സൂക്ഷിക്കണമെന്നും അത് കണ്ണിൽ കൊത്താൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കണ്ണിലെ കൃഷ്‌ണമണി അനങ്ങുമ്പോൾ അത് ഭക്ഷണമാണെന്ന് കരുതി പക്ഷികൾ കൊത്തിയെടുക്കുമെന്നാണ് അവർ വിശദീകരിക്കുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലേശവും ഭയമില്ലാതെയാണ് കുഞ്ഞിപ്പെണ്ണ് മയിലിനൊപ്പം നിൽക്കുന്നത്.

A post shared by Yamuna Reji (@rejiyamuna)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: #ANIMALLOVER, #LITTLEKID, BIRDLOVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY