മലയാളികളുടെ അടുക്കളയിലെ സ്ഥിരസാന്നിദ്ധ്യമാണ് മുട്ട. ആരോഗ്യ സംരക്ഷണത്തിനും, ഡയറ്റ് ക്രമീകരിക്കുന്നതിനും ദിവസവും മുട്ട കഴിക്കുന്നവരാണ് ഏറെപ്പേരും. പ്രോട്ടീൻ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ നല്ല ഉറവിടം കൂടിയാണ് മുട്ട. അതുകൊണ്ടുതന്നെ ദിവസേനയുള്ള ഭക്ഷണക്രമത്തിൽ മുട്ടയ്ക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാൽ മുട്ട സൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് പലർക്കും അറിയില്ല.
മുട്ട വാങ്ങിയാൽ കഴുകി സൂക്ഷിക്കുന്നവരാണ് ഏറെയും. പുറത്തെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. മുട്ടയുടെ പുറംതോടിന് പുറത്തായി പ്രകൃതിദത്തമായ ഒരു സംരക്ഷണ കവചമുണ്ട്. ക്യൂട്ടിക്കിൾ അല്ലെങ്കിൽ ബ്ലൂം എന്ന് വിളിക്കുന്ന ഇവ മുട്ടയുടെ തോടിലുള്ള സൂക്ഷ്മ സുഷിരങ്ങളിലൂടെ ബാക്ടീരിയകൾ ഉള്ളിലേക്ക് കടക്കുന്നത് തടയുന്നു. എന്നാൽ വൃത്തിയാകുന്നതിനായി മുട്ട നന്നായി കഴുകുമ്പോൾ ഈ സംരക്ഷണ പാളി നഷ്ടമാകും. സാൽമൊണല്ല പോലെയുള്ള അപകടകാരികളായ ബാക്ടീരിയകൾ മുട്ടയുടെ ഉള്ളിലേക്ക് കടക്കുന്നതിന് ഇത് കാരണമാകും.വയറിന് അസ്വസ്ഥത, വയറിളക്കം പോലെയുള്ള പല രോഗങ്ങളും ഉണ്ടാകാൻ ഇതിടയാക്കും.
മുട്ട വാങ്ങുമ്പോൾ അവയിലുണ്ടാകുന്ന അഴുക്ക് സ്വാഭാവികമാണ്. വെള്ളത്തിൽ കഴുകുന്നതിന് പകരം നനവില്ലാത്ത ഉണങ്ങിയ തുണിയോ പേപ്പറോ ഉപയോഗിച്ച് അഴുക്ക് തുടച്ചുമാറ്റാവുന്നതാണ്. പാകം ചെയ്യുന്നതിന് തൊട്ടുമുമ്പ് ചൂടുവെള്ളത്തിൽ കഴുകിയെടുത്ത ശേഷം വേവിക്കാൻ വയ്ക്കാം. ഒരിക്കലും സാധാരണ വെള്ളത്തിൽ ഒരുപാട് നേരം കുതിർത്ത് വയ്ക്കരുത്.
Washing eggs before refrigeration removes their natural protective cuticle, a common practice that can allow harmful bacteria like Salmonella to penetrate the shell, causing health issues. Experts advise wiping eggs clean with a dry cloth or paper instead. Eggs should be washed only with hot water immediately before cooking, avoiding prior washing or soaking for storage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |