SignIn
Kerala Kaumudi Online
Friday, 14 August 2026 6.04 PM IST

കെണിയൊരുക്കി കാത്തിരിക്കണ്ട; എലി ശല്യത്തിന് പരിഹാരം അടുക്കളയിലുണ്ട്

rat
പ്രതീകാത്മക ചിത്രം

വീട്ടിൽ എലിശല്യം ഉണ്ടായാൽ അത് വലിയൊരു തലവേദന തന്നെയാണ്. ആഹാരസാധനങ്ങൾ മാത്രമല്ല വീട്ടുപകരണങ്ങളും വസ്‌ത്രങ്ങളുംവരെ എലികൾ നശിപ്പിക്കാറുണ്ട്. പോരാത്തതിന് ഇവയുടെ ശല്യം മൂലം ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ വേറെയും. എലികൾ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് ഇഴജന്തുക്കൾ കടന്നുവരാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ എലി ശല്യം ഇല്ലാതാക്കേണ്ടത് നമ്മുടെ സുരക്ഷയ്‌ക്ക് പ്രധാനമാണ്. കെണികൾ സ്ഥാപിച്ചും വിഷം വച്ചുമൊക്കെ എലികളെ പിടികൂടുന്ന രീതിയാണ് പലരും ചെയ്യുന്നത്. എന്നാൽ, എലിശല്യം കുറയ്‌ക്കാനായി വീട്ടിൽതന്നെ പരീക്ഷിക്കാവുന്ന മറ്റുചില മാർഗങ്ങളുമുണ്ട്.

പെപ്പർമിന്റ് ഓയിൽ

പെപ്പർമിന്റ് ഓയിലിന്റെ ശക്തമായ ഗന്ധം എലികൾക്ക് അസ്വസ്ഥതയുണ്ടാക്കാം. പഞ്ഞിയിൽ കുറച്ച് ഓയിൽ പുരട്ടി എലികൾ വരാൻ സാദ്ധ്യതയുള്ള മുക്കിലും മൂലയിലും പൈപ്പുകൾക്കുസമീപവും വയ്‌ക്കാം. ഇടയ്‌ക്കിടെ ഇത്തരത്തിൽ ചെയ്യുക.

കുരുമുളക് പൊടി

കുരുമുളകിന്റെ രൂക്ഷഗന്ധം എലികളെ അകറ്റാൻ സഹായിച്ചേക്കാം. പുറത്തുനിന്നുള്ള വാതിലുകൾക്കും ദ്വാരങ്ങൾക്കും സമീപവും ചെറിയ അളവിൽ കുരുമുളകുപൊടി വിതറാം. വീടിനുള്ളിൽ അമിതമായി വിതറുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

ഉള്ളി

ഉള്ളിയുടെ രൂക്ഷഗന്ധം എലികളെ അകറ്റാൻ സഹായിച്ചേക്കാം. എലികൾ കടന്നുപോകുന്ന ഇടങ്ങളിൽ ഉള്ളിക്കഷണങ്ങൾ വയ്‌ക്കാം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഇത് മാറ്റിവയ്‌ക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി കഷ്ണങ്ങൾ എലികൾ കടന്നുപോകാനിടയുള്ള സ്ഥലങ്ങളിൽ വയ്‌ക്കുകയോ വെളുത്തുള്ളി ചേർത്ത വെള്ളം ഈ സ്ഥലങ്ങളിൽ ഇടയ്‌ക്കിടെ തളിയ്‌ക്കുകയോ ചെയ്യുന്നത് എലികളെ അകറ്റിനിർത്തും.

English Summary

Rats can damage food and household items and may spread germs. Simple remedies such as peppermint oil, onion, garlic, and pepper may help keep them away. For severe infestations, seal entry points and consider professional pest control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT ISSUE, RID OF RATS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE