SignIn
Kerala Kaumudi Online
Tuesday, 08 September 2026 4.21 PM IST

വീട്ടിൽ കായം ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ എലിയെ തുരത്താം; ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചുനോക്കൂ

rat
പ്രതീകാത്മകചിത്രം

മിക്ക വീടുകളിലും ഇന്ന് നേരിടുന്ന പ്രശ്നമാണ് എലി ശല്യം. അടുക്കളയിലും സ്റ്റോർ റൂമുകളിലും എല്ലാം എലികളുടെ സാന്നിദ്ധ്യം പലപ്പോഴും വലിയ തലവേദനയാണ്. ഭക്ഷണസാധനങ്ങൾ കഴിക്കുന്നതിനൊപ്പം വസ്ത്രങ്ങളും പുസ്തകങ്ങളും ഇലക്ട്രിക് വയറുകളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ഇവ നശിപ്പിക്കുന്നു.

എലി ശല്യം വെറുമൊരു ബുദ്ധിമുട്ടായി മാത്രം കാണേണ്ടതല്ല. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീർ തുടങ്ങിയവയുമായി സമ്പർക്കം ഉണ്ടാകുന്നത് വിവിധ രോഗാണുക്കളുടെ വ്യാപനത്തിന് കാരണമാകാം. അതുകൊണ്ടുതന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം എലികൾക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള വഴികൾ അടയ്ക്കുന്നതും പ്രധാനമാണ്.

എലി ശല്യം രൂക്ഷമാകുമ്പോൾ പലരും എലി വിഷം, കെണികൾ തുടങ്ങിയ മാർഗങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കുട്ടികളോ വളർത്തുമൃഗങ്ങളോ ഉള്ള വീടുകളിൽ ഇത് അത്ര സുരക്ഷിതമല്ല. പ്രകൃതിദത്തമായ രീതിയിലും എലിയെ തുരത്താൻ കഴിയും. അതിനൊരു പൊടിക്കൈ നോക്കിയാലോ?കായവും വെള്ളവും മാത്രം ഉപയോഗിച്ചാണ് എലിയെ തുരത്തുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം


ആദ്യം കട്ടക്കായം എടുക്കുക. ഇതിന്റെ ചെറിയൊരു കഷ്ണം കുറച്ചുനേരം വെള്ളത്തിലിട്ട് വയ്ക്കണം. കായം വെള്ളത്തിൽ അലിഞ്ഞശേഷം ആ വെള്ളം നല്ലപോലെ ഇളക്കണം. ഇനി ഈ മിശ്രിതം ഒരു സ്‌പ്രേ ബോട്ടിലിലാക്കി എലി വരുന്നയിങ്ങളിൽ സ്‌പ്രേ ചെയ്താൽ മതി. ഇതിന്റെ ഗന്ധം എലികൾക്ക് ഇഷ്ടമല്ലാത്തതിനാൽ അവ അവിടെ നിന്ന് പോകുന്നു.

English Summary

Rat infestations are a widespread household issue, damaging property and potentially spreading diseases. While conventional methods like poisons and traps carry risks, a natural solution is proposed. Dissolving asafoetida in water and spraying it in affected areas effectively repels rats due to its strong odor. This offers a safe alternative for homes with children or pets.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAT CONTROL, RAT REPELLENT, ASAFOETIDA HOME REMEDY NATURAL RAT REPELLENT, RAT PROBLEM AT HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY