എഐ ക്യമാറകളുടെ കണ്ണുവെട്ടിക്കാൻ രൂപകൽപ്പന ചെയ്ത ഷർട്ട് ശ്രദ്ധേയമാകുന്നു. ജർമൻ ആർട്ടിസ്റ്റും ഡിസൈനറുമായ സൈമൺ വൈക്കർട്ടാണ് കൗതുകമുണർത്തുന്ന ഷർട്ട് കണ്ടുപിടിച്ചത്. ഈ ഷർട്ട് ധരിച്ചാൽ നിങ്ങൾക്ക് ക്യാമറയുടെ നിരീക്ഷണത്തിൽ നിന്നും അദൃശ്യനാകാൻ കഴിയുമെന്നാണ് സൈമൺ പറയുന്നത്. കടുംനിറങ്ങളും വ്യത്യസ്ത പാറ്റേണുകളുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഡിജിറ്റൽ 'കാമോഫ്ളാഗ്' എന്നാണ് ഷർട്ടിനിട്ടിരിക്കുന്ന പേര്. എഐയെ കബിളിപ്പിക്കാനുള്ള ഈ ഷർട്ട് നിർമ്മിത ബുദ്ധി വച്ചുതന്നെയാണ് സൈമൺ വികസിപ്പിച്ചത്. ഏകദേശം 77 മുതൽ 100 ഡോളർ വരെയാണ് നിറപ്പകിട്ടാർന്ന ഈ ഷർട്ടിന്റെ വില.
വെളിച്ചത്തിനനുസരിച്ച് മാറുന്നപോലെ തോന്നുന്ന തിളക്കമാർന്ന നിറങ്ങളും പരസ്പരം ചേരുന്ന വിവിധ ആകൃതികളുമാണ് ഷർട്ടിൽ നൽകിയിരിക്കുന്നത്. തിളക്കമുള്ള നിറങ്ങൾ എഐയുടെ ശ്രദ്ധ തിരിക്കുമ്പോൾ, വ്യത്യസ്ത ആകൃതികൾ മനുഷ്യശരീരത്തിന്റെ രൂപം തിരിച്ചറിയുന്നതിൽ സംവിധാനത്തിന് ആശയക്കുഴപ്പം സൃഷ്ടിക്കും. ഇതോടെ ക്യാമറയ്ക്ക് മുന്നിലുള്ളത് ഒരു മനുഷ്യനാണെന്ന് തിരിച്ചറിയാൻ എഐ സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാകും.
'അഡ്വേഴ്‌സേറിയൽ ലൂപ്പ്' എന്ന രീതിയിലാണ് ഷർട്ടിന്റെ ഡിസൈൻ എഐയുടെ സഹായത്തോടെ വൈക്കർട്ട് വികസിപ്പിച്ചത്. എഐ ഡിറ്റക്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് വിവിധ പാറ്റേണുകൾ പരീക്ഷിച്ചു. ഓരോ പാറ്റേണിലും ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള എഐയുടെ കൃത്യത പരിശോധിക്കുകയും ചെയ്തു. വ്യക്തിയെ തിരിച്ചറിയാൻ സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാകുന്നതുവരെ പാറ്റേണുകളിൽ മാറ്റം വരുത്തി പരീക്ഷണം ആവർത്തിച്ചു. ഇത്തരത്തിൽ നിരവധി ഘട്ടങ്ങളിലൂടെയാണ് ഷർട്ടിന്റെ അന്തിമ രൂപകൽപ്പന തയ്യാറാക്കിയത്. അതേസമയം, പൊലീസ് നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനോ പൂർണമായി മറഞ്ഞുനിൽക്കാനോ വേണ്ടിയുള്ളതല്ല ഈ ഷർട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
A German designer, Simon Weckert, has created a colourful shirt called “Digital Camouflage” that is designed to confuse AI-powered surveillance cameras. Using bright colours and overlapping patterns, the shirt can make it difficult for AI systems to recognise the wearer as a person.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |