വീട് എപ്പോഴും ഭംഗിയായും വൃത്തിയായും സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. ഇതിൽ അടുക്കളയ്‌ക്കാണ് എല്ലാവരും കൂടുതൽ പ്രാധാന്യം നൽകുന്നത്. എത്ര വൃത്തിയായി സൂക്ഷിച്ചാലും അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കുന്നത് സ്വാഭാവികമാണ്. ധാരാളം ഉപയോഗിക്കുന്ന പാത്രങ്ങളിൽ മാത്രമല്ല, ഉപയോഗിക്കാതെ സൂക്ഷിച്ചുവയ്‌ക്കുന്ന പാത്രങ്ങളിലും ഈ പ്രശ്‌നം വരാറുണ്ട്. വിശേഷാവസരങ്ങളിൽ ഉപയോഗിക്കാനായി എടുക്കുമ്പോഴാകും ഈ പാത്രങ്ങളിലെ തുരുമ്പ് ശ്രദ്ധയിൽപ്പെടുന്നത്. ഇത് മാറ്റാനായി ചെയ്യാവുന്ന ചില മാർഗങ്ങൾ അറിഞ്ഞിരിക്കൂ.
ഉപയോഗശേഷം പാത്രങ്ങൾ എത്രയും വേഗം കഴുകി വൃത്തിയാക്കാൻ ശ്രമിക്കുക. പാകം ചെയ്‌ത ശേഷം ചൂടുവെള്ളത്തിൽ മുക്കി വയ്‌ക്കുകയാണെങ്കിൽ സ്റ്റീൽ പാത്രം പെട്ടെന്ന് തുരുമ്പെടുക്കില്ല. ഉടൻ കഴുകാൻ സമയം ലഭിച്ചില്ലെങ്കിൽ ഈ മാർഗം സ്വീകരിക്കുക. തുരുമ്പെടുത്ത പാത്രങ്ങൾ വിനാഗിരിയോ നാരങ്ങാനീരോ പുരട്ടി കഴുകുന്നത് തുരുമ്പിനെ അലിയിക്കാൻ സഹായിക്കും.
കഴുകിയ ശേഷം പാത്രം എപ്പോഴും നന്നായി ഉണക്കി സൂക്ഷിക്കുക. അഴുക്കിന്റെ അംശം പൂർണമായും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷം വേണം ഉണക്കാൻ. വെള്ളം കളയാൻ ടിഷ്യൂ അല്ലെങ്കിൽ ടവ്വൽ ഉപയോഗിക്കാം. പൂർണമായും ഉണങ്ങാനായി ഫാൻ അല്ലെങ്കിൽ സൂര്യപ്രകാശത്തിന് നേരെ വയ്‌ക്കുക. പണ്ടുകാലത്ത് എല്ലാ വീടുകളിലും പാത്രങ്ങൾ കഴുകി വെയിലുള്ള സ്ഥലങ്ങളിൽ ഉണങ്ങാൻ വയ്‌ക്കുമായിരുന്നു. ഉണങ്ങിയ പാത്രങ്ങളിൽ എണ്ണ പുരട്ടുന്നത് നല്ലതാണ്. ഈർപ്പത്തെ തടഞ്ഞ് പാത്രം തുരുമ്പെടുക്കാതിരിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് ഉത്തമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |