SignIn
Kerala Kaumudi Online
Sunday, 26 July 2026 11.38 PM IST

കരിക്ക് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അമളി പറ്റാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

READ ENGLISH VERSION
tender-coconut

വേനൽക്കാലം എത്തിയതോടെ എറ്റവും കൂടുതൽ ഡിമാൻഡുള്ള ഒന്നായി മാറിയിരിക്കുകയാണ് കരിക്ക്. ആരോഗ്യത്തിന് ഏറെ ഗുണകരമായ കരിക്ക് നിർജ്ജലീകരണം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വേനൽക്കാലത്ത് ക്ഷീണമകറ്റി ഉന്മേഷം നൽകാനും കരിക്കിൻ വെള്ളം അത്യുത്തമമാണ്.

ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കരിക്ക് വളരെ നല്ലതാണ്. അതിനാൽ തന്നെ ഇപ്പോൾ എല്ലാ വീട്ടിലും കരിക്ക് വാങ്ങിവയ്ക്കാറുണ്ട്. എങ്ങനെ കടയിൽ നിന്ന് ശരിയായ കരിക്ക് തിരഞ്ഞെടുക്കാമെന്ന് ഇന്നും പലർക്കും അറിയില്ല. പലരും കടക്കാരൻ തരുന്ന കരിക്ക് വാങ്ങി പോകുന്നു. എന്നാൽ വിലകൂടിയ കരിക്ക് വാങ്ങി വീട്ടിലെത്തുമ്പോൾ അതിൽ വെള്ളം കുറവായിരിക്കും.

കരിക്ക് തിരഞ്ഞെടുക്കുമ്പോൾ ആദ്യം ചെവിയോട് ചേർത്ത് ശക്തമായി കുലുക്കി നോക്കുക. ഉള്ളിൽ നിന്ന് വലിയ തോതിൽ വെള്ളം കുലുങ്ങുന്ന ശബ്ദം കേട്ടാൽ അതിൽ നല്ലപോലെ വെള്ളം ഉണ്ടെന്ന് മനസിലാക്കുക. അത് ധെെര്യമായി തിരഞ്ഞെടുക്കാം. കരിക്കിന്റെ ഭാരം കെെയിൽ പിടിച്ചുകൊണ്ട് കണക്കാക്കാം. കരിക്കിന് അതിന്റെ വലിപ്പത്തോക്കാൾ ഭാരം തോന്നിയാൽ അതിൽ നിറയെ വെള്ളം ഉണ്ടാകാനാണ് സാദ്ധ്യത. കൂടാതെ കരിക്ക് വാങ്ങുമ്പോൾ അതിന്റെ മുകൾ ഭാഗം നല്ലപോലെ പരിശോധിക്കണം. ഏതെങ്കിലും കറുത്ത പാടുകളോ വിള്ളലോ കണ്ടാൽ അവ വാങ്ങരുത്. ഉരുണ്ട കരിക്ക് നോക്കി തിരഞ്ഞെടുക്കുക. അതിൽ പൂർണമായും വെള്ളം നിറഞ്ഞിരിക്കാൻ സാദ്ധ്യത ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TENDER COCONUT, SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY