വീട് വാടകയ്ക്കെടുക്കുമ്പോൾ ആരും ശ്രദ്ധിക്കാത്ത ചില കാര്യങ്ങൾ, ഇന്ത്യയിലെ വാടക നിയമത്തിലുണ്ടായ മാറ്റങ്ങളറിയാം
1 MIN READ
| AUTHOR : Web Desk PUBLISHED: JULY 16, 2026 02:39 PM IST
പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ ധാരാളം പേർ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. ജോലിയാവശ്യമായും പഠനത്തിനും മറ്റുമായാണ് മിക്കവരും വീട് വാടകയ്ക്കെടുക്കുന്നത്. സ്വന്തമായി വീടില്ലാത്തവർക്കും വാടക വീടാണ് ആശ്രയം. ഇന്ത്യയിലെ വാടക നിയമങ്ങളിൽ മാറ്റം വന്നകാര്യം പലരും അറിഞ്ഞിട്ടുണ്ടാവുകയില്ല.
2021ലെ മോഡൽ വാടക നിയമത്തിൽ നിന്ന് കടംകൊണ്ടതാണ് പുതിയ നിയമം. ഈ നിയമങ്ങൾക്ക് 2021 ജൂണിലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും ഇത് കേന്ദ്രം നടപ്പിലാക്കുന്ന നിയമമല്ല. ഇതിൽ മാറ്റം വരുത്താനോ തള്ളാനോ സ്വീകരിക്കാനോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. പുതിയ നിയമത്തിൽ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കാം.
രണ്ട് മാസത്തെ വാടകയായി സെക്യൂരിറ്റി ഡെപ്പോസിറ്റ് പരിമിതപ്പെടുത്തിയിരിക്കുന്നു.
വർഷത്തിൽ ഒരിക്കൽ മാത്രമേ വാടക വർദ്ധിപ്പിക്കാൻ കഴിയൂ. ഇത് കൃത്യമായി ഒരു നിശ്ചിത നിയമമല്ല. കരാറിനെ ആശ്രയിച്ചിരിക്കും വാടക വർദ്ധനവ് നിശ്ചയിക്കുക.
60 ദിവസത്തിനുള്ളിൽ വാടക കരാറുകളുടെ നിർബന്ധിത രജിസ്ട്രേഷൻ നടത്തണം.
പ്രോപ്പർട്ടിയിൽ പ്രവേശിക്കുന്നതിന് മുമ്പ് ഉടമ അറിയിപ്പ് നൽകണം.
ദ്രുത തർക്ക പരിഹാരത്തിനായി പ്രത്യേക വാടക കോടതികൾ ഉണ്ടാകണം.
നിയമങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചാൽ
രേഖാമൂലമുള്ള കരാറുകൾ കൂടുതൽ ശക്തമാകും. ഈ രേഖ പ്രാദേശിക അധികാരിക്ക് സമർപ്പിക്കണം.
സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ സ്റ്റാൻഡേർഡ് ചെയ്യപ്പെടുന്നു. റെസിഡൻഷ്യൽ പ്രോപ്പർട്ടിക്ക് രണ്ട് മാസത്തെയും വാണിജ്യ പ്രോപ്പർട്ടികൾക്ക് ആറ് മാസത്തെയും വാടകയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റാണ് നൽകേണ്ടത്.
കരാറിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ച് മാത്രമേ വാടകത്തുക ഉയർത്താൻ സാധിക്കുകയുള്ളൂ. ഇതോടെ തുക ഉയരുന്നത് മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാധിക്കും.
പുറത്താക്കൽ പ്രക്രിയയെക്കുറിച്ച് നേരത്തെതന്നെ അവബോധമുണ്ടാകും. വീട്ടുടമസ്ഥർക്ക് ഒരാളെ ഒറ്റരാത്രികൊണ്ട് കുടിയൊഴിപ്പിക്കാൻ കഴിയില്ല. നടപടിക്രമങ്ങൾ നിർബന്ധമായും പാലിക്കണം.
വാടക വീട്ടിൽ മറ്റാരെയെങ്കിലും താമസിക്കാൻ അനുവദിക്കുകയാണെങ്കിൽ വീട്ടുടമയെ മുൻകൂട്ടി അറിയിക്കണം.
കരാർ അവസാനിച്ചതിന് ശേഷവും വാടകക്കാരൻ വീടൊഴിഞ്ഞില്ലെങ്കിൽ വീട്ടുടമസ്ഥന് പിഴ വാടക ഈടാക്കാം.
വാടക കോടതികൾ എത്തുന്നതോടെ വീട്ടുവാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ സാധിക്കും.
English Summary
India's Model Tenancy Act 2021, approved by the Union Cabinet in June 2021, empowers state governments to adopt or modify new rental laws. Key provisions include limiting security deposits to two months' rent for residential properties, mandatory registration of agreements within 60 days, and special courts for dispute resolution. It also outlines clear eviction procedures and limits rent increases to once a year as per the agreement.
RELATED TOPICS: INDIA RENT LAW CHANGES, MODEL TENANCY ACT 2021, HOUSE RENT RULES INDIA, TENANT RIGHTS INDIA
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ