നാരങ്ങയുടെ തോട് വലിച്ചെറിയല്ലേ; അടുക്കളയിലെ എല്ലാപ്രശ്നത്തിനും പരിഹാരം ഇതിലുണ്ട്
1 MIN READ
| AUTHOR : ഓൺലെെൻ ഡെസ്ക് PUBLISHED: JUNE 15, 2026 02:29 PM IST
പൊതുവെ എല്ലാവരുടെയും വീട്ടിൽ നാരങ്ങ വാങ്ങിവയ്ക്കാറുണ്ട്. എന്നാൽ നാരങ്ങ പിഴിഞ്ഞശേഷം അതിന്റെ തോട് വലിച്ചെറിയാറാണ് പതിവ്. നാരങ്ങയുടെ തോടിന് നിരവധി ഗുണങ്ങളുണ്ടെന്ന് മനസിലാക്കുക. വീട്ടിലെ പാത്രങ്ങൾ വൃത്തിയാക്കാനും അടുക്കളയിൽ ദുർഗന്ധം അകറ്റാനും നാരങ്ങയുടെ തൊലി വളരെ നല്ലതാണ്. എങ്ങനെ നാരങ്ങയുടെ തോട് ഉപയോഗിക്കാമെന്ന് നോക്കിയാലോ?
നാരങ്ങയുടെ തോടിൽ അൽപം ബേക്കിംഗ് സോഡ കൂടിചേർത്ത് പാത്രങ്ങൽ തേയ്ക്കുന്നത് പാത്രത്തിന്റെ എണ്ണമയം അകറ്റുന്നതിന് സഹായിക്കുന്നു.
വിനാഗിരിയിൽ നാരങ്ങയുടെ തോട് ഏതാനും ആഴ്ച കുതിർത്തുവയ്ക്കുക. ഇത് ഒരു കുപ്പിയിലേക്ക് മാറ്റി അടുക്കളയിലെ പ്രതലങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കാം.
നാരങ്ങയുടെ തോട് കട്ടിംഗ് ബോർഡിലെ കറ നീക്കം ചെയ്യാൻ സഹായിക്കുന്നു. അസിഡിറ്റി ഉള്ളതിനാൽ ബോർഡിന്റെ പ്രതലത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ബാക്ടീരിയകളെ ഇത് നശിപ്പിക്കുന്നു.
അടുക്കളയിലെ സിങ്ക് വൃത്തിയാക്കുമ്പോൾ ബേക്കിംഗ് സോഡയും നാരങ്ങയുടെ തോടും ഉപയോഗിക്കുന്നത് ദുർഗന്ധം അകറ്റുകയും അടിഞ്ഞുകൂടിയ അഴുക്ക് അകറ്റുകയും ചെയ്യുന്നു.
കോപ്പർ ഉത്പന്നങ്ങൾ അതിവേഗം ക്ലാവ് പിടിക്കാൻ ഉള്ള സാദ്ധ്യതയുണ്ട്. അവ തിളക്കത്തോടെ സൂക്ഷിക്കാൻ നാരങ്ങയുടെ തോട് ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതാണ്.
ഒരു ബൗളിൽ കുറച്ച് വെള്ളമെടുത്ത് അതിലേക്ക് നാരങ്ങയുടെ തോട് ഇട്ടശേഷം അത് ഓവനിൽ വച്ച് ചൂടാക്കുക. ഇതിൽ നിന്നും ഉണ്ടാകുന്ന നീരാവി ഓവനുള്ളിലെ ദുർഗന്ധം അകറ്റുന്നു.
RELATED TOPICS: LEMON, PEELS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ