SignIn
Kerala Kaumudi Online
Friday, 05 June 2026 1.30 AM IST

35 കോടിയുടെ ആഡംബര വീട് വൻതുകയ്ക്ക് വാടകയ്ക്ക് നൽകി താരദമ്പതികൾ

rabnbir-kapoor-

ബോളിവുഡിലെ പ്രശസ്ത താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. മുംബയിലെ ബാന്ദ്ര വെസ്റ്റിലെ വസതിയിലാണ് താരദമ്പതികൾ വർഷങ്ങളായി താമസിച്ചുവരുന്നത്. ഇപ്പോഴിതാ ഈ വസ,തി വാടകയ്ക്ക് നൽകിയിരിക്കുകയാണ് ഇവർ. പ്രതിമാസം 11 ലക്ഷം രൂപയാണ് ഈ വീടിന് വാടക. ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ 'വാസ്തു' കെട്ടിടത്തിലാണ് ഈ അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് വർഷത്തെ ലിവ് ആൻഡ് ലൈസൻസ് കരാറിലാണ് ഇടപാട്. ആദിത്യ ശുക്ലയും കുടുംബവുമാണ് അപ്പാർട്ട്മെന്റിലെ പുതിയ താമസക്കാർ. മേയ് 19നാണ് വീടിന്റെ കരാറിന്റെ രജസ്ട്രേഷൻ നടപടികൾ പൂ‌ർത്തിയാക്കിയത്.

ഏകദേശം 2460 ചതുരശ്ര അടി വിസ്തീർണമാണ് അപ്പാർട്ട്മെന്റിനുള്ളത്. 45 ലക്ഷം രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. കൂടാതെ ഓരോ വർഷവും വാടകയിൽ 5 ശതമാനം വർദ്ധനവ് ഉണ്ടാകും. 2016ലാണ് രൺബീർ കപൂർ ഈ അപ്പാർട്ട്മെന്റ് 35 കോടി രൂപയ്ക്ക് വാങ്ങുന്നത്. സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഭാര്യയും ഇന്റിരിയർ ഡിസൈനറുമായ ഗൗരിഖാനാണ് വീടിന്റെ ഇന്റീരിയർ ഒരുക്കിയത്. ഈ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു രൺബീറും ആലിയയും 2023ൽ വിവാഹിതരായത് എന്ന പ്രത്യേകതയുമുണ്ട്.

ഒരു വർഷം മുൻപ് രൺബിറും ആലിയയും മകൾ റാഹയ്ക്കൊപ്പം പാലി ഹില്ലിലെ കൃഷ്ണരാജ് ബംഗ്ലാവിലേക്ക് താമസം മാറിയിരുന്നു. ആറു നിലകളുള്ള ഈ വസതിക്ക് രൺബീറിന്റെ മുത്തച്ഛൻ കൃഷ്ണ രാജ് കപൂറിന്റെ പേരാണ് ഇട്ടിരിക്കുന്നത്. 250 കോടി രൂപയാണ് വിടിന്റെ വില.

View this post on Instagram

A post shared by Ranbir Kapoor (@ranbir__kapoor82)


Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MY HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY