SignIn
Kerala Kaumudi Online
Tuesday, 29 September 2026 5.47 PM IST

മൂന്നേ മൂന്ന് സാധനങ്ങൾ മതി: ഇനി എത്ര നരച്ചമുടിയും വീട്ടിൽ തന്നെ കറുപ്പിക്കാം

hair-dye
പ്രതീകാത്മക ചിത്രം

പലരും ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് അകാലനര. ഇത് പരിഹരിക്കാൻ വിപണിയിൽ നിന്ന് ലഭിക്കുന്ന വിലകൂടിയ ഹെയർ ഡൈകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് പലപ്പോഴും പൂ‌ർണമായി ഫലം കാണാറില്ല. മാത്രമല്ല ചില പാർശ്വഫലങ്ങൾക്കും ഇത് കാരണമാകാറുണ്ട്. അതിനാൽ ഇത്തരം സാഹചര്യങ്ങളിൽ പ്രകൃതിദത്തമായ പ്രതിവിധിയാണ് എപ്പോഴും ഉത്തമം. ഇത്തരത്തിൽ ഒരേസമയം ഫലപ്രദവും പാർശ്വഫലങ്ങളില്ലാത്തതുമായ ഹെയർ ഡൈ വെറും മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം.

ആവശ്യമായ ചേരുവകൾ

  • ബീറ്റ്റൂട്ട്- ഒരെണ്ണം
  • കറ്റാർവാഴ
  • നീലയമരി

തയ്യാറാക്കുന്നവിധം

ആദ്യം ബീറ്റ്റൂട്ട് നന്നായി കഴുകി വൃത്തിയാക്കി അതിന്റെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം. ഇനി ഇത് മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടുകൊടുക്കണം. ഇനി ഇതേ ജാറിലേയ്ക്ക് കറ്റാർവാഴ അതിന്റെ രണ്ടുവശത്തെ മുള്ള് കളഞ്ഞതിന് ശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞ് ഇട്ടുകൊടുക്കാം. കറ്റാർവാഴയും ബീറ്റ്റൂട്ടും നന്നായി അരച്ചെടുക്കാം. ശേഷം ഇത് അരിച്ച് ഇതിന്റെ ജ്യൂസ് ഒരു ബൗളിലേയ്ക്ക് മാറ്റണം.

ഇനി അടികട്ടിയുള്ള ഒരു ചീനച്ചട്ടിയെടുത്ത് അതിലേയ്ക്ക് ഈ ജ്യൂസ് ഒഴിച്ച് തിളപ്പിച്ചെടുക്കാം. നന്നായി കുറുകി കട്ടിയുള്ള പരുവമാകുമ്പോൾ ഇതിനെ ഒരു പാത്രത്തിലേയ്ക്ക് മാറ്റി ചൂടാറാൻ വയ്ക്കാം. ഇനി ആയുർവേദ കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന നീലയമരിപ്പൊടി ആവശ്യാനുസരണം ഒരു ബൗളിലെടുക്കണം. ഇതിലേയ്ക്ക് നേരത്തെ തയ്യാറാക്കി മാറ്റിവച്ച ബീറ്റ്റൂട്ട് കറ്റാർവാഴ മിശ്രിതം ചേർത്ത് ഇളക്കി യോജിപ്പിക്കണം. അരമണിക്കൂർ കഴിഞ്ഞ് ഒരു ബ്രഷ് ഉപയോഗിച്ച് ഇത് തലമുടിയിൽ നന്നായി തേച്ച് പിടിപ്പിക്കണം. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

English Summary

The article details a natural, homemade remedy for premature greying, offering an alternative to expensive and potentially harmful commercial hair dyes. It outlines a method to prepare an effective, side-effect-free hair dye using common ingredients like beetroot, aloe vera, and Neela Amari (Indigofera tinctoria). The process involves blending beetroot and aloe vera, thickening the juice, and mixing it with Neela Amari powder for application.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BEETROOT ALOE VERA HAIR DYE, NATURAL HAIR DYE, GREY HAIR SYE, BEAUTY TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE